ETV Bharat / state

ജോണി നെല്ലൂരിനെതിരെ പ്രതിഷേധവുമായി ജോസ് കെ മാണി വിഭാഗം - സാജൻ തൊടുക

ജോണി നെല്ലൂരിന്‍റെ അഭിപ്രായപ്രകടനങ്ങൾ അപക്വവും പക്ഷപാതപരവുമാണെന്നും കേരള കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യത്തിലുള്ള കൈകടത്തലാണെന്ന് ജോസ് വിഭാഗം

ജോണി നെല്ലൂരിനെതിരെ പ്രതിഷേധവുമായി ജോസ് കെ മാണി വിഭാഗം
author img

By

Published : Jun 27, 2019, 1:30 PM IST

കോട്ടയം: ചെയർമാൻ തെരഞ്ഞെടുപ്പ് വിഷയത്തിൽ ജോണി നെല്ലൂർ നടത്തിയ പക്ഷം പിടിച്ചുള്ള അഭിപ്രായപ്രകടനം കേരള കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യത്തിലുള്ള കൈകടത്തലാണെന്ന് ജോസ് കെ മാണി പക്ഷം.
കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയർമാൻ ജോണി നെല്ലൂരിന്‍റെ പ്രസ്താവനകൾ ഐക്യ ജനാധിപത്യ മുന്നണിയുടെ സെക്രട്ടറി എന്ന നിലയിൽ അപക്വവും പക്ഷപാതപരവുമാണെന്നാണ് ജോസ് വിഭാഗം പറയുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ജോസ് കെ മാണി പക്ഷം ആരോപിച്ചു.

വീട്ടുകാര്യങ്ങളിൽ തോട്ടക്കാരൻ അഭിപ്രായം പറയുന്ന പോലെയാണ് കേരളാ കോൺഗ്രസ് വിഷയത്തിൽ ജോണി നെല്ലൂരിന്‍റെ അഭിപ്രായപ്രകടനങ്ങളെന്ന് കേരളാ കോൺഗ്രസ് യൂത്ത്ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ സാജൻ തൊടുക പത്രക്കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. ജോസ് കെ മാണിയും കേരള കോൺഗ്രസ് എം നേതൃത്വവും പ്രശ്നപരിഹാരത്തിനും സമവായത്തിനുമായി വിട്ടുവീഴ്ച ചെയ്തു. എങ്കിലും ഏകപക്ഷീയമായ തീരുമാനങ്ങളോടെ പാർട്ടിയിലെ ജോസഫ് വിഭാഗം മുന്നോട്ട് പോയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി ഇക്കാര്യം കോൺഗ്രസ് ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുന്നതിന് യുഡിഎഫ് നേതൃത്വം ജോണി നെല്ലൂരിനെ ഒഴിവാക്കിയതിലുള്ള അസഹിഷ്ണുതയാണ് ഇപ്പോഴത്തെ പ്രസ്താവനക്ക് കാരണമെന്ന് സംശയിക്കുന്നതായും യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ സാജൻ തൊടുക പറയുന്നു.

Intro:കേരളാ കോൺഗ്രസ് ജോസഫ് ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുളള തർക്കത്തിൽ ജേക്കബ് ഗ്രൂപ്പ് ചെയർമാൻ ജോണി നെല്ലൂരിന്റെ അഭിപ്രായപ്രകടനങ്ങളിൽ പ്രതിഷേധവുമായി ജോസ് കെ മാണി വിഭാഗംBody:കേരള കോൺഗ്രസ് എം പാർട്ടിയിലെ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയർമാൻ ജോണി നെല്ലൂർ നടത്തിയ പക്ഷം പിടിച്ചുള്ള അഭിപ്രായപ്രകടനം കേരള കോൺഗ്രസിൻറെ ആഭ്യന്തര കാര്യത്തിലുള്ള കൈകടത്തലായി മാത്രമെ കാണാൻ കഴിയുവെന്ന ജോസ് കെ മാണി പക്ഷം. ഐക്യ ജനാധിപത്യ മുന്നണിയുടെ സെക്രട്ടറി എന്ന നിലയ്ക്ക് ജോണി നെല്ലൂർ നടത്തിയ പ്രസ്താവനകൾ അപക്വവും പക്ഷപാതപരവുമാണ്. യുഡിഎഫിലെ ഉന്നത നേതൃത്വത്തിലിരിക്കുന്ന ഒരാൾ ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നു . വീട്ടുകാര്യങ്ങളിൽ തോട്ടക്കാരൻ അഭിപ്രായം പറയുന്ന പോലെ മാത്രമേ കേരളാ കോൺഗ്രസ് വിഷയത്തിൽ ജോണി നെല്ലൂരിന്റെ അഭിപ്രായപ്രകടനങ്ങളെ കാണാൻ കഴിയൂ എന്ന് കേരളാ കോൺഗ്രസ് യൂത്ത്ഫ്രണ്ട് സംസ്ഥാന അദ്യക്ഷൻ പത്രക്കുറിപ്പിലൂടെ പ്രതിപാതിക്കുന്നു.. ജോസ് കെ മാണിയും കേരള കോൺഗ്രസ്എം നേതൃത്വവും പ്രശ്നപരിഹാരത്തിനും സമവായത്തിനുമായി വിട്ടുവീഴ്ച ചെയ്തെങ്കിലും ഏകപക്ഷീയമായ തീരുമാനങ്ങളോടെ പാർട്ടിയിലെ ജോസഫ് വിഭാഗം മുന്നോട്ടു പോയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം മെന്നും അദ്ദേഹം വ്യക്തമാക്കുന്നു.. കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി ഇക്കാര്യം കോൺഗ്രസ് ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. കേരള കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുന്നതിന് യുഡിഎഫ് നേതൃത്വം ജോണി നെല്ലൂരിനെ ഒഴിവാക്കിയതിലുള്ള അസഹിഷ്ണുതയാണ് ആണ് ജോണി നെല്ലൂരിന്റെ ഇപ്പോഴത്തെ പ്രസ്താവനയ്ക്ക് കാരണമെന്ന് സംശയിക്കുന്നുവെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന അദ്യക്ഷൻ സാജൻതൊടുക പറയുന്നു.

ഇ.റ്റി.വി ഭാരത്
കോട്ടയംConclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.