ETV Bharat / state

അഭയ കേസ് : ഫാ. തോമസ് കോട്ടൂരിന് ശിക്ഷായിളവ് നല്‍കരുതെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ - അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ

അഞ്ച് മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുമ്പ് ഫാ. തോമസ് കോട്ടൂരിന് 139 ദിവസം സർക്കാർ പരോൾ അനുവദിച്ചിരുന്നു

Abhaya Case Action Council Convener Jomon Puthenpurakkal  Jomon urges not to commute the sentence of Fr Thomas Kottur  Commutation of sentence of Abhaya murder case accused  അഭയ കേസ് പ്രതിക്ക് ശിക്ഷ ഇളവ് ചെയ്യരുതെന്ന് ജോമോൻ  അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ  ഫാ. തോമസ് കോട്ടൂർ ശിക്ഷ ഇളവ്
അഭയ കേസ്: പ്രതി ഫാ. തോമസ് കോട്ടൂരിന് ശിക്ഷ ഇളവ് ചെയ്യരുതെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ
author img

By

Published : Dec 22, 2021, 5:33 PM IST

കോട്ടയം : സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരിന്‍റെ ശിക്ഷയില്‍ ഇളവ് വരുത്തരുതെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ. കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ച പ്രതി ഒരു വർഷം പോലും ജയിലിൽ കിടക്കുന്നതിന് മുമ്പാണ് ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇത് സർക്കാർ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഞ്ച് മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുമ്പ് തോമസ് കോട്ടൂരിന് 139 ദിവസം സർക്കാർ പരോൾ അനുവദിച്ചതും പ്രതിക്ക് 70 വയസ് കഴിഞ്ഞതിനാൽ ശിക്ഷയിൽ ഇളവ് വരുത്തുന്നതും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഇങ്ങനെ വന്നാൽ ജനങ്ങൾക്ക് നിയമവ്യവസ്ഥയോടും സർക്കാരിനോടുമുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാകുമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ജോമോൻ ചൂണ്ടിക്കാട്ടുന്നു.

അഭയ കേസ് : ഫാ. തോമസ് കോട്ടൂരിന് ശിക്ഷായിളവ് നല്‍കരുതെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ

ALSO READ: ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം: നിജസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

1992 മാർച്ച് 27ന് നടന്ന കൊലപാതകത്തില്‍ പ്രതികൾ അന്വേഷണ ഏജൻസികളെ സ്വാധീനിച്ച് കേസ് അട്ടിമറിച്ച് വിചാരണ നീട്ടി കൊണ്ടുപോവുകയായിരുന്നു. 28 വർഷത്തിന് ശേഷം കഴിഞ്ഞ വർഷം ഡിസംബർ 23നാണ് ശിക്ഷ വിധിച്ചത്. ഇപ്പോൾ പ്രതിക്ക് 70 വയസ് കഴിഞ്ഞതിനാൽ ശിക്ഷ ഇളവുചെയ്യണമെന്നുഉള്ള ആവശ്യം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ജോമോൻ പറഞ്ഞു.

ശിക്ഷ ഇളവ് ചെയ്യുന്നത് ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും പാടില്ലെന്നും പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ജോമോൻ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.