ETV Bharat / state

Jaick C Thomas And Lijin Lal On Puthuppally Bypoll Result പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം : തോൽവിയിൽ പ്രതികരിച്ച് സ്ഥാനാർഥികൾ - ജെയ്‌ക് സി തോമസ്

Minister VN vasavan On Puthuppally Bypoll Result പുതുപ്പള്ളിയിൽ ഏകപക്ഷീയമായ വിധിതീര്‍പ്പിനില്ലെന്ന് ജെയ്‌ക് സി തോമസ്. എൽഡിഎഫ് വോട്ട് എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്ന് ലിജിൻ ലാൽ

Lijin Lal On Puthuppally Bypoll Result  Puthuppally Bypoll Result  Jaick C Thomas On Puthuppally Bypoll Result  vn vasavan on Puthuppally Bypoll Result  Jaick C Thomas  Lijin Lal  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം  തെരഞ്ഞെടുപ്പ് ഫലത്തിൽ വിഎൻ വാസവൻ  ജെയ്‌ക് സി തോമസ്  ലിജിൻ ലാൽ
Jaick C Thomas and Lijin Lal On Puthuppally Bypoll Result
author img

By ETV Bharat Kerala Team

Published : Sep 8, 2023, 8:26 PM IST

Updated : Sep 8, 2023, 9:38 PM IST

മന്ത്രി വിഎന്‍ വാസവന്‍, സ്ഥാനാര്‍ഥികളായ ജയ്‌ക്ക് സി തോമസ്, ലിജിന്‍ ലാല്‍ എന്നിവരുടെ പ്രതികരണം

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം (Puthuppally Bypoll Result) വന്നതിന് പിന്നാലെ എൽഡിഎഫിന്‍റെയും ബിജെപിയുടേയും തോൽവിയിൽ പ്രതികരിച്ച് സ്ഥാനാർഥികൾ. പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്‍റെ (Victory of Chandy Oommen) വിജയം കൊണ്ടൊന്നും ഇടതുപക്ഷത്തിന്‍റെ രാഷ്‌ട്രീയ അടിത്തറ തകർന്നിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. പാർട്ടി വോട്ടുകൾ എങ്ങും പോയിട്ടില്ല. പകരം ബിജെപി വോട്ടു കച്ചവടം നടത്തുകയാണ് ചെയ്‌തതെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, ഏകപക്ഷീയമായ വിധിതീര്‍പ്പിനില്ലെന്നും പുതുപ്പള്ളിയുടെ വികസനത്തിനായുള്ള രാഷ്‌ട്രീയ സമരങ്ങള്‍ തുടരുമെന്നുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ് (LDF Candidate Jaick C Thomas) പ്രതികരിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജെയ്‌ക്. ഇതുവരെയുള്ള ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രമെന്താണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം.

അതില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത എന്താണെന്നുമറിയാം. ആദരണീയനായ മുന്‍ മുഖ്യമന്ത്രിയുടെ മരണാനന്തരം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് ഉപതെരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപനം വരുന്നത്. വോട്ടെടുപ്പ് നടക്കുന്നതിന്‍റെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ 40-ാം ചരമദിനം. ഇത്തരമൊരു അന്തരീക്ഷത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Also Read : puthuppally by election result: 'അടി സർക്കാരിന്, ജയം ചാണ്ടി ഉമ്മന്': നിറഞ്ഞ മനസ്സോടെ പുതുപ്പള്ളി

യുഡിഎഫ്‌ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്ന് ജെയ്‌ക് : തെരഞ്ഞെടുപ്പില്‍ ജീവിത പ്രശ്‌നങ്ങളും വികസനവുമാണ് എല്‍ ഡി എഫ് മുന്നോട്ടുവെച്ചത്. പക്ഷേ പുതുപ്പള്ളിയുടെ വികസനവും ജീവിത പ്രശ്‌നങ്ങളുമൊക്കെ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായപ്പോള്‍ അതിനോട് യു ഡി എഫ് മുഖംതിരിച്ചു. ചില പേരുകളെ സൃഷ്‌ടിച്ച് അതിന്‍റെ പേരില്‍ രാഷ്‌ട്രീയ മുതലെടുപ്പ് ഉണ്ടാക്കുകയെന്നത് മാത്രമായിരുന്നു അവരുടെ ശ്രമം.

തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏകപക്ഷീയമായ വിധിതീര്‍പ്പിനില്ല. പുതുപ്പള്ളിയുടെ മുന്നേറ്റത്തിനും വികസനത്തിനുമുള്ള രാഷ്‌ട്രീയ സമരങ്ങളും ശ്രമങ്ങളും ഇനിയും തുടരുമെന്നും ജെയ്‌ക് സി തോമസ് പറഞ്ഞു.

Also Read : puthuppally by poll bjp poll results പുതുപ്പള്ളി പിടിക്കാൻ ദേശീയ നേതാക്കൾ, മത്സരിച്ചത് ജില്ല പ്രസിഡന്‍റ്, എന്നിട്ടും കെട്ടിവെച്ച കാശ് പോയി: ഒരു താമരക്കഥ

ബിജെപി വോട്ടുമറിച്ചെന്ന് പറയുന്ന എൽഡിഎഫിന്‍റെ വോട്ടെവിടെ? എന്നാൽ, സഹതാപ തരംഗവും സർക്കാർ വിരുദ്ധ വികാരവുമാണ് യുഡിഎഫിന് വൻവിജയം ഒരുക്കിയതെന്ന് ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ (BJP Candidate Lijin Lal) ഫല പ്രഖ്യാപനത്തിന് ശേഷം ആരോപിച്ചു. വോട്ട് മറിച്ചു എന്ന എൽഡിഎഫ് ആരോപണം നിഷേധിച്ച ലിജിൻലാൽ എൽഡിഎഫ് വോട്ട് എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. സഹതാപ തരംഗം ആളിക്കത്തിച്ചത് എൽഡിഎഫ് ആണ്. എൽഡിഎഫിന്‍റെ അജണ്ട എന്തായിരുന്നു എന്ന് അവർ വ്യക്തമാക്കട്ടെയെന്നും ബി ജെ പി ജില്ല പ്രസിഡന്‍റ് കൂടിയായ ലിജിൻ ലാൽ പറഞ്ഞു.

Also Read : Chandy Oommen Oath Ceremony ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്‌ച; ചടങ്ങ് രാവിലെ 10ന്

Last Updated : Sep 8, 2023, 9:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.