ETV Bharat / state

കോട്ടയത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്

196 പേർ രോഗബാധിതരായതിൽ 191 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

author img

By

Published : Sep 9, 2020, 9:38 PM IST

കോവിഡ് 19 അപ്ഡേഷൻ  Increase in the number of Covid patients in Kottayam  കോട്ടയത്ത് കൊവിഡ്  Covid patients in Kottayam
കൊവിഡ്

കോട്ടയം: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. നിലവിൽ 1821 പേർ വൈറസ് ബാധിതരായി ജില്ലയിലെ വിവിധ കൊവിഡ് കെയർ സെൻ്ററുകളിലും ആശുപത്രികളിലൂം ചികിത്സയിലാണ്. 2356 പേരുടെ പരിശോധന ഫലമാണ് ലഭിച്ചത്. 196 പേർ രോഗബാധിതരായതിൽ 191 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. കോട്ടയം മുൻസിപ്പാലിറ്റി പരിധിയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 19 പേർക്ക് ഇവിടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച 12 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

അയർക്കുന്നത്ത് 10 പേർക്കും, പാമ്പാടി മേഖലയിൽ 9 പേർക്കും രോഗം സ്ഥിരീകരിച്ചു ചങ്ങനാശ്ശേരി, വാകത്താനം എന്നിവിടങ്ങളിലായി എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റുമാനൂർ, കറുകച്ചാൽ എന്നിവിടങ്ങളിലായി ആറ്, കുമരകം, തലയാഴം, കുറിച്ചി, മണര്‍കാട് ഗ്രാമപഞ്ചായത്തുകളിലായി അഞ്ച് പേർക്ക് വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കം മൂലമുള്ള രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും വിദേശത്തു നിന്നെത്തിയവരുമായ രണ്ടു പേർ വീതവും രോഗബാധിതരുടെ പട്ടികയിൽ പെടുന്നു. ജില്ലയിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ്, അയ്മനം ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡ് എന്നി പ്രദേശങ്ങൾ പുതിയ കണ്ടെയ്ൻ‌മെൻ്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. അതേസമയം രോഗബാധിതരായി ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന 90 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.