കോട്ടയം: ജില്ലയിൽ സമൂഹ വ്യാപന ഭീഷണിയുയർത്തി കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനി ആശുപത്രി ജീവനക്കാരിയായ യുവതിയുടെ ഭർത്താവിനും രണ്ട് മക്കൾക്കുമുൾപ്പെടെ നാലുപേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. യുവതിയുടെ 67കാരിയായ ഭർതൃമാതാവും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുൾപ്പെടുന്നു. ഇതോടെ ഇവരുടെ കുടുംബത്തിലെ രോഗബാധിതരുടെ എണ്ണം ആറായി. യുവതിയുടെ ഭര്‍തൃപിതാവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
മുംബൈയിൽ നിന്നെത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരിക്കാട്ടൂര്‍ സ്വദേശിനിയായ 26കാരിയാണ് പരിശോധനാ ഫലം പോസിറ്റീവായ അഞ്ചാമത്തെയാള്‍. ഇതോടെ ഇവരുടെ കുടുംബത്തിലെ രോഗബാധിതരുടെ എണ്ണം ആറായി. യുവതിയുടെ ഭര്‍തൃപിതാവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോം ക്വാറന്‍റൈനില്‍ കഴിയവേ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്കൊപ്പം മുംബൈയില്‍ നിന്നെത്തിയ ഭര്‍ത്താവിനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ച് പേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 120 ആയി. ഇതില്‍ 44 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 35 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും, 36 പേര്‍ കോട്ടയം മെഡിക്കല്‍ കോളജിലും, മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ചികത്സയിലുണ്ടായിരുന്ന ആറ് പേർ വൈറസ് മുക്തരായി വീടുകളിലേക്ക് മടങ്ങി.