കോട്ടയം: ചാരായം വാറ്റാനുള്ള ശ്രമത്തിനിടെ മൂന്ന് പേര്‍ പാലാ പൊലീസിന്‍റെ പിടിയിലായി. കാഞ്ഞിരമറ്റം തോക്കാട് മുള്ളന്‍കുഴി ഭാഗത്തെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചായിരുന്നു ചാരായം വാറ്റാനുള്ള ശ്രമം. കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ കാഞ്ഞിരമറ്റത്ത് നിന്നാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കാഞ്ഞിരമറ്റം തോക്കാട് മുള്ളന്‍കുഴിയില്‍ രാഗേഷ്, മുകേഷ്, ചെരിപുറത്ത് ജയ്‌സണ്‍ എന്നിവരെയാണ് പിടികൂടിയത്. രണ്ടു കലങ്ങളും സ്റ്റീല്‍ പാത്രവും ചേര്‍ത്ത് ചാരായം ശേഖരിക്കുന്നതിനുള്ള ഹോസും ഘടിപ്പിച്ച പാത്രങ്ങളും കോടയും പൊലീസ് കണ്ടെത്തി.
ചാരായം വാറ്റാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍ - latest lock down
കാഞ്ഞിരമറ്റം തോക്കാട് മുള്ളന്‍കുഴി ഭാഗത്തെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചായിരുന്നു ചാരായം വാറ്റാനുള്ള ശ്രമം. വാറ്റുപകരണങ്ങളും കോടയും കണ്ടെടുത്തു