കോട്ടയം: ഈരാറ്റുപേട്ട ബ്ലോക്കിന് കീഴില്‍ വരുന്ന കൊവിഡ് രോഗബാധിതര്‍ക്കായി പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളജ് കൊവിഡ് ആശുപത്രിയായി (ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററായി) മാറ്റും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഈരാറ്റുപേട്ട ബ്ലോക്ക് തല അവലോകന യോഗത്തിലാണ് ഈ തീരുമാനം. 200 മുതല്‍ 500 വരെ രോഗികളെ താമസിപ്പിക്കുവാന്‍ കഴിയത്തക്ക രീതിയിലായിരിക്കും സെന്‍റര്‍ ക്രമീകരിക്കുക. ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളുടെയും സഹകരണത്തോടെയാകും കൊവിഡ് സെന്‍റര്‍ പ്രവര്‍ത്തിക്കുക.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രേംജി ആറിനും, ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി എന്നിവര്‍ക്കാണ് മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്. ഈരാറ്റുപേട്ട ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും ഉള്‍പ്പെട്ട മാനേജിങ് കമ്മറ്റിയ്ക്കും യോഗം രൂപം നല്‍കി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രേംജി ആറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.സി. ജോര്‍ജ്ജ് എംഎല്‍എയാണ് ഉദ്ഘാടനം ചെയ്‌തത്.