കോട്ടയം: പാലായിൽ മാലിന്യങ്ങൾക്കിടയിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. മുരിക്കുംപുഴയിലെ ആളൊഴിഞ്ഞ പുരയിടത്തിലായിരുന്നു സംഭവം. തലയോട്ടിയുടേയും കൈകാലുകളുടേയും ഭാഗങ്ങളാണ് കണ്ടെത്തിയത്. റോഡിനോട് ചേർന്നുള്ള സ്ഥലത്താണിവ ഉണ്ടായിരുന്നത്. മദ്യക്കുപ്പികളും മറ്റു മാലിന്യങ്ങളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.
Also Read: യുവതിയും മകനും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; അയൽവാസിയായ യുവാവ് അറസ്‌റ്റില്‍
പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ് കൊണ്ടുവന്നിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് മത്സ്യവിൽപ്പനക്കായി എത്തിയവരാണ് ആദ്യം തലയോട്ടിയുടെ ഭാഗങ്ങൾ കണ്ടത്. പാലാ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. പഠനത്തിനായി ഉപയോഗിച്ച ഡമ്മികളാണോയെന്നും സംശയമുണ്ട്. മൂഴയിൽ ബേബിയുടെ ഉടമസ്ഥയിലുള്ള സ്ഥലമാണിത്.