കോട്ടയം: കിടങ്ങൂര്‍ ടൗണിന് സമീപം ഒരേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമിയാണ് കാടുകയറി നശിക്കുന്നത്. സര്‍ക്കാര്‍ ക്വാട്ടേഴ്‌സുകള്‍ സ്ഥിതിചെയ്യുന്ന ഇവിടെ കെട്ടിടങ്ങളും ഉപയോഗശൂന്യമായ നിലയിലാണ്. പ്രദേശം കാടുപിടിച്ചതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി. കൂടല്ലൂര്‍ റോഡില്‍ മൃഗാശുപത്രി കെട്ടിടത്തോട് ചേര്‍ന്നാണ് ഒരേക്കറോളം വരുന്ന ഭൂമി കാടുകയറി നശിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ക്വാട്ടേഴ്‌സുകളിലും ഇപ്പോള്‍ താമസക്കാരില്ല. സ്ഥലമില്ലാത്തതിനാല്‍ വിവിധ പദ്ധതികള്‍ മുടങ്ങിക്കിടക്കുമ്പോഴാണ് ഈ ദുരവസ്ഥ. ലൈഫ് പദ്ധതിക്ക് വേണ്ടിയെങ്കിലും ഈ സ്ഥലം ഉപയോഗിക്കാന്‍ പഞ്ചായത്ത് തയാറാകണമെന്ന ആവശ്യമാണുയരുന്നത്.
സ്ഥലമില്ലാത്തതിനാല്‍ കെഎസ്ഇബി ഓഫീസടക്കം കഴിഞ്ഞയിടെ നഗരത്തില്‍ നിന്നും മാറ്റിയിരുന്നു. കൃഷിഭവനും രജിസ്‌ട്രേഷന്‍ ഓഫീസുമടക്കം വിവിധ ഓഫീസുകള്‍ പ്രവര്‍ത്തിക്കാനുതകുന്ന മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാനുള്ള സ്ഥലവും ഇവിടെ ലഭ്യമാണ്. ഏതെങ്കിലും പദ്ധതിയ്ക്കായി ഈ സ്ഥലം പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ തയാറാവണമെന്ന ആവശ്യവും ഉയരുന്നു.