ETV Bharat / state

"സുകൃതം സുവർണം": സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം - Golden jubilee celebrations oommen Chandy

"സുകൃതം സുവർണം" എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് സംഘാടക സമിതി രൂപം നൽകിയിരിക്കുന്നത്.

ഉമ്മൻ ചാണ്ടി - നിയമസഭാ പ്രവേശനം സുവർണ്ണ ജൂബിലി  കോട്ടയം  സുകൃതം സുവർണം  ഉമ്മൻ ചാണ്ടി  സുവർണ ജൂബിലി  Golden jubilee celebrations  oommen Chandy  Golden jubilee celebrations  oommen Chandy  Golden jubilee celebrations oommen Chandy  Golden jubilee
ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
author img

By

Published : Sep 18, 2020, 10:34 AM IST

Updated : Sep 18, 2020, 11:18 AM IST

കോട്ടയം: ഒരു നിയോജക മണ്ഡലത്തിൽ നിന്നും തുടർച്ചയായി 11 തവണ കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കുന്ന മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ.എയുമായ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് കോട്ടയത്ത് തുടക്കമായി. കോട്ടയത്ത് മാമൻ മാപ്പിള ഹാളിൽ നടന്ന ആഘോഷ പരിപാടി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്തു. അര നൂറ്റാണ്ട് കാലം അർപ്പണമനോഭാവത്തോടെയും അത്മാർത്ഥയോടെയും ജനക്ഷേമത്തിനും പുരോഗതിക്കും വേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് നിയോജക മണ്ഡലത്തിലെ ജനങ്ങൾക്കുള്ള സ്നേഹത്തിന്‍റെയും നന്ദിയുടെയും പ്രതിഫലനമാണ് പുതുപ്പള്ളിയിൽ നിന്നുള്ള ഉമ്മൻ ചാണ്ടിയുടെ അൻപത് വർഷമെന്ന് ഉദ്ഘാടന കുറിപ്പില്‍ സോണിയാ ഗാന്ധി പറഞ്ഞു.

"സുകൃതം സുവർണം": സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

ലക്ഷണമൊത്ത മാർക്സിറ്റ് വിരുദ്ധ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വിശേഷണം. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എ.കെ ആന്‍റണി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ ഗവർണറും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരൻ തുടങ്ങി കേരളത്തിലെ സാമൂഹിക-രാഷ്ട്രിയ - സംസ്കാരിക -കല രംഗത്തെ പ്രമുഖരും ഉമ്മൻ ചാണ്ടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാധ്യമ പ്രവർത്തകർക്കും മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. "സുകൃതം സുവർണം" എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് സംഘാടക സമിതി രൂപം നൽകിയിരിക്കുന്നത്. തുടർച്ചയായി തന്നെ നിയമസഭയിലെത്തിച്ച പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദിയർപ്പിച്ച ശേഷമാണ് ഉമ്മൻ ചാണ്ടി കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിലേക്ക് എത്തിയത്.

Last Updated : Sep 18, 2020, 11:18 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.