കോട്ടയം : നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. ജോസഫ് കല്ലറങ്ങാട്ട് അദ്ദേഹത്തിന്‍റെ വേദനയാണ് പങ്കുവച്ചതെന്നായിരുന്നു പരാമര്‍ശം.
വിവാദങ്ങളും അപവാദങ്ങളും അരങ്ങുതകര്‍ക്കുന്നത് വലിയ വേദനയുളവാക്കുന്നു. സാമൂഹ്യ സന്തുലിതാവസ്ഥ നിലനിർത്താൻ എല്ലാവരും ഒരുമിച്ചുനില്‍ക്കേണ്ട സമയമാണിത്.
ഉദാത്ത മാതൃകകള്‍ നഷടപ്പെട്ടുകൊണ്ടിരിക്കുന്ന കാലവുമാണിത്. അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ ബിഷപ്പിനെ ക്രൂശിക്കരുതായിരുന്നുവെന്നും ശ്രീധരന്‍ പിള്ള ചങ്ങനാശ്ശേരിയിൽ പറഞ്ഞു.
കേരള കോൺഗ്രസ് നേതാവായിരുന്ന സി.എഫ് തോമസ് അനുസ്‌മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.