ETV Bharat / state

കോട്ടയത്തെ കുറുക്കന്‍റെ ആക്രമണം; നടപടി സ്വീകരിക്കാൻ നിർദേശം - Fox attack

ചികിത്സച്ചെലവ് നൽകുമെന്ന് ഡി.എഫ്.ഒ. പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി

Fox attack in Kottayam  കോട്ടയം കുറുക്കൻ ആക്രമണം  കുറുക്കൻ ആക്രമണം  സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി  വി.എൻ വാസവൻ  Fox attack  Fox
കോട്ടയത്തെ കുറുക്കന്‍റെ ആക്രമണം; നടപടി സ്വീകരിക്കാൻ നിർദേശം
author img

By

Published : Oct 1, 2021, 10:33 AM IST

കോട്ടയം: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ കുറുക്കന്‍റെ ആക്രമണം നടന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ല കലക്‌ടർക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു.

കുറുക്കന്‍റെ കടിയേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് 20,000 രൂപ വില വരുന്ന പേവിഷ പ്രതിരോധ സിറം നൽകിയിരുന്നു. ഇവർക്ക് ചികിത്സച്ചെലവ് നൽകുന്നതിനുള്ള നടപടി സ്വീകരിച്ചതായി ഡി.എഫ്.ഒ. എൻ. രാജേഷ് പറഞ്ഞു. ആക്രമണം നടന്ന സ്ഥലങ്ങളിൽ ശക്തമായ നിരീക്ഷണം നടത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കുറുക്കന്‍റെ സാന്നിധ്യം കണ്ടാൽ ജനങ്ങൾക്ക് കോട്ടയം എസ്.ഐ.പിയെയും (ഫോൺ: 9847021726) എരുമേലി റേഞ്ച് ഓഫിസിനെയും (8547601211) അറിയിക്കാം.

Also Read: പാമ്പാടിയിൽ കുറുക്കന്‍റെ ആക്രമണം ; മൂന്ന് പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.