കോട്ടയം: ഏറ്റുമാനൂരിൽ സ്ക്വോഡയുടെ ഔദ്യോഗിക ഡീലർമാരായ എ.വി.എം മോട്ടേഴ്‌സിന്‍റെ സർവീസ് സെന്‍ററില്‍ വൻ തീപിടിത്തം. വെള്ളിയാഴ്ച (12.08.22) ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഷോറൂമിൽ നിന്നും തീ ആളിപ്പടരുന്നത് കണ്ട് ജീവനക്കാർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
ഒരു കാർ പൂർണമായും കത്തി നശിച്ചുവെന്നും രണ്ട് കാറുകള്‍ ഭാഗികമായി കത്തിനശിച്ചുവെന്നും ഷോറൂം ജീവനക്കാർ പറഞ്ഞു. ഷോറൂമിലെ മറ്റ് വാഹനങ്ങളിലേക്കും തീ പടർന്നിരുന്നു. ഫയർഫോഴ്‌സും പൊലീസും എത്തി തീ അണച്ചു.