Ferry Collide With Service Boat In Kottayam: കോട്ടയത്ത് വള്ളത്തില്‍ സര്‍വീസ് ബോട്ട് ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി - കോലടിച്ചിറ ബോട്ട് ജെട്ടി
Boat accident In Kottayam: അമ്മയോടൊപ്പം സ്‌കൂളിലേക്ക് വള്ളത്തിൽ പോയ ഏഴാം ക്ലാസ് വിദ്യാർഥിനിയെയാണ് അപകടത്തില്‍ കാണാതായത്.


Published : Oct 30, 2023, 11:22 AM IST
|Updated : Oct 30, 2023, 2:13 PM IST
കോട്ടയം: കോട്ടയം കരിമഠം പെണ്ണാർത്തോട് (Pennarthodu) വള്ളത്തില്‍ സര്‍വീസ് ബോട്ട് ഇടിച്ച് അപകടം (Ferry Collide With Service Boat In Kottayam). വള്ളത്തില്‍ സഞ്ചരിച്ചിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി. വാഴപറമ്പിൽ (Vazhaparamabil) രതീഷ് രേഷ്‌മ ദമ്പതികളുടെ മകൾ അനശ്വരയെയാണ് കാണാതായിരിക്കുന്നത്. പ്രദേശത്ത് കുട്ടിക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
കോലടിച്ചിറ ബോട്ട് ജെട്ടിക്ക് (Koladichira Boat Jetty) സമീപത്ത് ആണ് അപകടം ഉണ്ടായത്. അമ്മയോടൊപ്പമാണ് കുട്ടി സ്‌കൂളിലേക്ക് വള്ളത്തിൽ യാത്ര ചെയ്‌തുകൊണ്ടിരുന്നത്. ബോട്ട് ജെട്ടിയിലേക്ക് വള്ളം വരുന്നതിനിടെ സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട അനശ്വരയുടെ മാതാവ് രേഷ്‌മയും ഇവരുടെ ഇളയകുഞ്ഞിനെയും രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് അനശ്വരയ്‌ക്കായുള്ള തെരച്ചില്‍ നടക്കുന്നത്.