ETV Bharat / state

പീഡനത്തിനിരയായ ബാലികയുടെ പിതാവ് മരിച്ച നിലയിൽ - ആത്മഹത്യ

മകള്‍ പീഡനത്തിനിരയായതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

raped girl  പീഡനം  ബാലിക  കോട്ടയം വാര്‍ത്ത  കേരള പൊലീസ്  kerala police  ആത്മഹത്യ  father found dead of the raped girl
പീഡനത്തിനിരയായ ബാലികയുടെ പിതാവ് മരിച്ച നിലയിൽ
author img

By

Published : Oct 25, 2021, 11:05 AM IST

കോട്ടയം: കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ 10 വയസുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പീഡന വിവരമറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിലായിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറിച്ചിയില്‍ പലചരക്ക് കട നടത്തുന്ന യോഗിദാസനെ(74) പൊലീസ് അറസ്റ്റുചെയ്‌തിരുന്നു.

ALSO READ: ഇടതുകര കനാലിൽ രണ്ട് പേരുടെ മൃതദേഹം; അസ്വാഭാവിക മരണത്തിന്‌ കേസ്‌

സാധനം വാങ്ങാനായി പെൺകുട്ടി കടയിലെത്തിയപ്പോഴാണ് ഇയാൾ പീഡിപ്പിച്ചത്. വിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിയ്ക്ക്‌ മിഠായി നൽകിയിരുന്നു. ബാലിക കടയിലെത്തുമ്പോള്‍ പ്രതി രഹസ്യഭാഗങ്ങളിൽ ഉൾപ്പെടെ സ്‌പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ട മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കോട്ടയം മൊബൈൽ കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.