കോട്ടയം : മീനടം പുതുവയലിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ സ്വദേശി ബിനു (49), മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണ വിനുവിനൊപ്പം മൂത്തമകളാണ് നടക്കാൻ ഇറങ്ങുന്നത്. എന്നാൽ, ഇന്ന് പുലർച്ചെ ഇയാൾ മകനോടൊപ്പം നടക്കാൻ ഇറങ്ങുകയായിരുന്നു. ശ്രീഹരി ആലാംപള്ളി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821