ETV Bharat / state

ഏജന്‍റുമാരുടെ സമ്മർദ്ദം: നെല്ല് കർഷകർ പ്രതിഷേധത്തിൽ - കൃഷിവകുപ്പ്

നെല്ലു സംഭരിച്ച് 18 ദിവസമായിട്ടും സംഭരിച്ച നെല്ലിന്‍റെ തുക എത്രയെന്ന് രേഖപ്പെടുത്തിയ രസീത് ലഭിച്ചിട്ടില്ലെന്ന് കർഷകർ.

farmers against agriculture department  നെല്ല് കർഷകർ പ്രതിഷേധത്തിൽ  പി.ആർ.എസ്  agriculture department  കൃഷിവകുപ്പ്  നെല്ല് സംഭരണം
നെല്ല് കർഷകർ പ്രതിഷേധത്തിൽ
author img

By

Published : Apr 12, 2021, 3:01 PM IST

കോട്ടയം: ചങ്ങനാശ്ശേരി താലൂക്കിലെ കാവാലിക്കരി പാടശേഖരത്തിലെ നെല്ല് സംഭരണവും പി.ആർ.എസ് നൽകുന്നതും സംബന്ധിച്ച തർക്കം പരിഹരിക്കാൻ കൃഷിവകുപ്പ് തയാറാകാത്തതിൽ പ്രതിഷേധം. 450 ഏക്കർ നെൽപ്പാടത്തെ 140 കൃഷിക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരു ക്വിന്‍റൽ നെല്ലിന് ഒരു കിലോ വീതം അധികം മിൽ ഉടമകൾക്കു നൽകണമെന്ന ഏജന്‍റുമാരുടെ സമ്മർദ്ദമാണ് കർഷകരെ ചൊടിപ്പിച്ചത്. ഈർപ്പമില്ലാത്ത ഉണങ്ങിയ നെല്ലായതിനാൽ കിഴിവു നൽകില്ലെന്നാണ് കർഷകർ പറയുന്നത്.

നെല്ല് കർഷകർ പ്രതിഷേധത്തിൽ

നെല്ലു സംഭരിച്ച് 18 ദിവസമായിട്ടും സംഭരിച്ച നെല്ലിന്‍റെ തുക എത്രയെന്ന് രേഖപ്പെടുത്തിയ രസീതായ പി ആർ എസ് കൃഷിവകുപ്പ് നൽകിയിട്ടില്ലെന്നും കർഷകർ പറയുന്നു. രസീത് ബാങ്കിൽ കൊടുത്താലേ കർഷകർക്കു നെല്ലിന്‍റെ വില ലഭിക്കൂ. മില്ലുടമകളുടെ ഏജന്‍റുമാരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നും അതിനാൽ ഈ രംഗത്തുനിന്നും ഏജന്‍റുമാരെ ഒഴിവാക്കണമെന്നും കൃഷിക്കാർ ആവശ്യപ്പെട്ടു.

കൊയ്ത്ത് യന്ത്രങ്ങൾക്കുള്ള വാടകപോലും നൽകാൻ കഴിയാതെ കർഷകർ വലയുകയാണെന്നും പി.ആർ.എസ് ലഭിച്ചിരുന്നുവെങ്കിൽ പണം ലഭിക്കുന്ന മുറയ്ക്ക് കടബാധ്യതകൾ തീർക്കാൻ കഴിയുമായിരുന്നുവെന്നും കർഷകർ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.