ETV Bharat / state

കൊവിഡ് ബാധിച്ച് മലയാളിയായ എട്ട് വയസുകാരന്‍ ന്യൂയോര്‍ക്കില്‍ മരിച്ചു - മേവട സ്വദേശി കൊവിഡ്

പാലാ മേവട സ്വദേശി വട്ടോളിയില്‍ അദ്വൈതാണ് മരിച്ചത്

new york covid  eight year old boy covid  ന്യൂയോര്‍ക്ക് കൊവിഡ്  മേവട സ്വദേശി കൊവിഡ്  ഹോം ക്വാറന്‍റൈന്‍
കൊവിഡ്; മലയാളിയായ എട്ട് വയസുകാരന്‍ ന്യൂയോര്‍ക്കില്‍ മരിച്ചു
author img

By

Published : May 3, 2020, 3:59 PM IST

കോട്ടയം: കൊവിഡ് ബാധിച്ച് എട്ട് വയസുകാരന്‍ ന്യൂയോര്‍ക്കില്‍ മരിച്ചു. പാലാ മേവട വട്ടോളിയില്‍ അദ്വൈതാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ നഴ്‌സുമാരായ ദീപയുടെയും സുനീഷ് സുകുമാരന്‍റെയും മകനാണ് അദ്വൈത്. ദീപയ്ക്കും സുനീഷിനും ജോലി ചെയ്യുന്നതിനിടെ കൊവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സിച്ച് ഭേദമായിരുന്നു.

രോഗം ബാധിച്ച് വീട്ടില്‍ ഹോം ക്വാറന്‍റൈനില്‍ തുടരുന്നതിനിടെ മാതാപിതാക്കളില്‍ നിന്നാകാം കുട്ടിക്കും രോഗം പകര്‍ന്നതെന്നാണ് സൂചന. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അര്‍ജുന്‍ സഹോദരനാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.