ETV Bharat / state

കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു - kottayam

ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നമ്മയാണ് മരിച്ചത്

murder മദ്യലഹരി കോട്ടയത്ത് മകൻ അമ്മയെ കഴുത്തറത്ത് കൊന്നു നിഥിൻ കുഞ്ഞന്നമ്മ kottayam drunken son killed
കഴുത്തറത്ത് കൊന്നു
author img

By

Published : May 31, 2020, 9:38 AM IST

Updated : May 31, 2020, 3:01 PM IST

കോട്ടയം: മദ്യലഹരിയില്‍ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നമ്മയാണ് മരിച്ചത്. സംഭവത്തില്‍ മകൻ ജിതിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ജിതിൻ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയുമായി വഴക്കിടാറുണ്ടായിരുന്നു. കുഞ്ഞന്നമ്മ ഹൃദ്രോഗിയാണ്. ചികിത്സക്കായി പണം ആവശ്യപ്പെടുന്നതിന്‍റെ പേരിലും ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ട്. ശനിയാഴ്ച രാത്രിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ ജിതിൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും വാതിൽ പൂട്ടിയിരുന്നതിനാൽ വീടിനകത്ത് പ്രവേശിക്കാൻ സാധിച്ചില്ല. തുടർന്ന് പൊലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്. കുഞ്ഞന്നമ്മ വീട്ടിൽ വച്ചു തന്നെ മരിച്ചിരുന്നു.

Last Updated : May 31, 2020, 3:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.