ETV Bharat / state

പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെ നേർക്ക് മദ്യലഹരിയില്‍ യുവാവിന്‍റെ അതിക്രമം - പിങ്ക് പൊലീസ്

മദ്യഹലരിയിലായിരുന്ന യുവാവാണ് വനിതാ ഉദ്യോഗസ്ഥരുടെ നേർക്ക് അതിക്രമം കാണിച്ചത്

മദ്യലഹരിയില്‍ യുവാവിന്‍റെ അതിക്രമം
author img

By

Published : Aug 5, 2019, 11:27 PM IST

കോട്ടയം: നൂറ് കണക്കിന് പേർ നോക്കിനില്‍ക്കെ പാലാ പഴയ ബസ്റ്റാന്‍ഡില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റശ്രമം. മദ്യഹലരിയിലായിരുന്ന യുവാവാണ് വനിതാ ഉദ്യോഗസ്ഥരുടെ ഫോട്ടെയെടുക്കുകയും ഫോണ്‍ കൈക്കലാക്കിയ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്നും തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. കാറിന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്ന വനിതാ ഉദ്യോഗസ്ഥരുടെ ഫോട്ടെയെടുത്തുകൊണ്ടായിരുന്നു തുടക്കം. ഫോണ്‍ കൂടുതല്‍ അടുത്തേയ്ക്ക് പിടിച്ച് ഫോട്ടെയെടുത്തതോടെ ഉദ്യോഗസ്ഥ ഫോണ്‍ കൈക്കലാക്കി. ഇതോടെ പൊലീസുകാരിയുടെ കൈയില്‍ നിന്നും ഫോണ്‍ തട്ടിപ്പറിക്കാനായി യുവാവിന്‍റെ ശ്രമം. മറ്റ് ഉദ്യോഗസ്ഥര്‍ ഇയാളുടെ ചിത്രമെടുത്തതോടെ ശരിക്കു നിന്നു തരാം എടുത്തോളൂ എന്നായി യുവാവിന്‍റെ നിലപാട്. ഇതോടെ പരിസരമാകെ നിരവധിയാളുകള്‍ തടിച്ചുകൂടി. വിവരമറിഞ്ഞ് പാലാ പൊലീസെത്തി യുവാവിനെ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് മാത്രമാണ് പൊലീസ് കേസെടുത്തത്.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെ നേർക്ക് മദ്യലഹരിയില്‍ യുവാവിന്‍റെ അതിക്രമം

Intro:Body:പാലാ പഴയ പിങ്ക് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടെയെടുത്തു
മദ്യലഹരിയില്‍ യുവാവിന്റെ അതിക്രമം
പാലാ സ്റ്റാന്‍ഡില്‍ സാമൂഹ്യവിരുദ്ധശല്യം വര്‍ധിക്കുന്നു
സാമൂഹ്യവിരുദ്ധരുടെ കയ്യാങ്കളി സ്ഥിരം കാഴ്ച

100 കണക്കിനാളുകള്‍ നോക്കിനില്‍ക്കെ പാലാ പഴയ ബസ്റ്റാന്‍ഡില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റശ്രമം. മദ്യഹലരിയിലായിരുന്ന യുവാവാണ് വനിതാ ഉദ്യോഗസ്ഥരുടെ ഫോട്ടെയെടുക്കുകയും ഫോണ്‍ കൈക്കലാക്കിയ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്നും തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു.

ശനിയാഴ്ച വൈകിട്ടാണ് 100 കണക്കിനാളുകള്‍ നോക്കിനില്‍ക്കെ വനിതാപോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായത്. കാറിന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്ന വനിതാ ഉദ്യോഗസ്ഥരുടെ ഫോട്ടെയെടുത്തുകൊണ്ടായിരുന്നു തുടക്കം. ഫോണ്‍ കൂടുതല്‍ അടുത്തേയ്ക്ക് പിടിച്ച് ഫോട്ടെയെടുത്തതോടെ ഉദ്യോഗസ്ഥ ഫോണ്‍ കൈക്കലാക്കി. ഇതോടെ പോലീസുകാരിയുടെ കൈയില്‍ നിന്നും ഫോണ്‍ തട്ടിപ്പറിക്കാനായി യുവാവിന്റെ ശ്രമം. മറ്റ് ഉദ്യോഗസ്ഥര്‍ ഇയാളുടെ ചിത്രമെടുത്തതോടെ ശരിക്കുനിന്നുതരാം എടുത്തോളൂ എന്നായി യുവാവിന്റെ നിലപാട്. ഇതോടെ പരിസരമാകെ നിരവധിയാളുകള്‍ തടിച്ചുകൂടുകയും ചെയ്തു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പാലാ പോലീസെത്തി യുവാവിനെ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് മാത്രമാണ് പോലീസ് കേസെടുത്തത്. അതേസമയം, നിസാരവകുപ്പ് മാത്രം ചുമത്തിയതിനെതിരെ ദൃശ്യങ്ങളടക്കം ഉന്നതഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചതായും സൂചനയുണ്ട്. അതിനിടെ സാമൂഹ്യവിരുദ്ധരുടെയും മദ്യപരുടെ സംഘര്‍ഷം വര്‍ധിക്കുന്ന പാലാ സ്റ്റാന്‍ഡില്‍, മദ്യലഹരിയില്‍ 2 പേര്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.