ETV Bharat / state

വൈക്കം വെച്ചൂരിൽ വീണ്ടും പേപ്പട്ടി ആക്രമണം: രണ്ട് പേരെ കടിച്ച വളർത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു - rabies infected dog bites

സമീപത്തെ വീടുകളിലെ നാല് വളർത്തു നായ്ക്കളെയും പേവിഷബാധ സ്ഥിരീകരിച്ച നായ കടിച്ചിരുന്നു. അതിൽ ഒരു നായ ചത്തു.

വൈക്കം വെച്ചൂരിൽ പേപ്പട്ടി ആക്രമണം  dog attack rabies kottayam  rabies infected dog bites  വളർത്തുനായയ്ക്ക് പേവിഷബാധ
വൈക്കം വെച്ചൂരിൽ വീണ്ടും പേപ്പട്ടി ആക്രമണം
author img

By

Published : Jul 30, 2022, 11:47 AM IST

കോട്ടയം: വൈക്കം വെച്ചൂരിൽ വീണ്ടും പേപ്പട്ടി ആക്രമണം. അക്രമാസക്തനായ വളർത്തുനായ ബുധനാഴ്‌ച രണ്ട് പേരെ കടിച്ചു. വെച്ചൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് കൊടിത്തുരുത്ത് കല്ലിത്തറ ഓമന പ്രകാശ് (48), ഭർത്താവിന്‍റെ സഹോദരൻ പ്രദീപ് (40) എന്നിവർക്കാണ് കടിയേറ്റത്.

പ്രദീപിന്‍റെ വളർത്തു നായ ആദ്യം ഓമനയെയാണ് കടിച്ചത്. ഓമനയ്ക്ക് പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തു. പിന്നീട് നായ പ്രദീപിനെയും കടിച്ചു. പേവിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കടിച്ച വളർത്തു നായ ചത്തു. തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

സമീപത്തെ വീടുകളിലെ നാല് വളർത്തു നായ്ക്കളെയും പേവിഷബാധ സ്ഥിരീകരിച്ച നായ കടിച്ചിരുന്നു. അതിൽ ഒരു നായ ചത്തു. മറ്റുള്ളവ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്‌ച വെറ്ററിനറി ഡോക്‌ടർമാരുടെ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഇന്ന് തെരുവു നായ്‌ക്കളെ പിടികൂടി പ്രതിരോധ വാക്‌സിൻ എടുക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈക്കം തോട്ടുവക്കം ഭാഗത്ത് ഏഴു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. കടിയേറ്റവർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.