കോട്ടയം: ഇടതു മുന്നണിയില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ.കെ.സി.ജോസഫ്. കഴിഞ്ഞ തവണ നാല് സീറ്റുകളില്‍ മത്സരിച്ചിരുന്നു. എന്നാൽ ഇത്തവണ തിരുവനന്തപുരത്ത് ഒരു സീറ്റ് മാത്രമാണ് നൽകിയത്. ഒരു സീറ്റ് കൂടി നല്‍കണമെന്ന അഭ്യര്‍ഥന മുന്നണി സ്വീകരിച്ചില്ല. എന്നാൽ ഇടതു മുന്നണിയുടെ പ്രാധാന്യം കണക്കിലെടുത്ത് എൽഡിഎഫിൽ തന്നെ തുടരുമെന്നും കെ.സി. ജോസഫ് പറഞ്ഞു. കേരളാ കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശനം തന്നെയാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്‍റെ സീറ്റുകളുടെ എണ്ണം കുറച്ചിരിക്കുന്നത്.
ഇടുക്കി വിട്ടുനല്‍കാമെന്ന് തങ്ങള്‍ അറിയിച്ചതാണ്. ജോസ് വിഭാഗത്തിന് ചങ്ങനാശേരി ആവശ്യപ്പെടുന്നതിന് അര്‍ഹതയില്ലെന്നും കെ സി.ജോസഫ് പറഞ്ഞു. സീറ്റ് വിഭജനം അടഞ്ഞ അധ്യായമായി കാണുന്നില്ല. അങ്കമാലി മുതൽ തിരുവല്ല വരെയുള്ള ഏതെങ്കിലും സീറ്റുകളിൽ ഒന്ന് ആവശ്യപ്പെടുമെന്നും കെ.സി. ജോസഫ് അറിയിച്ചു.
ഇടതു മുന്നണിയില്‍ നിന്നും നീതി ലഭിച്ചില്ല; ജനാധിപത്യ കേരളാ കോണ്‍ഗ്രസ് - സീറ്റ് വിഭജനം
സി.ജോസഫ് പറഞ്ഞു. സീറ്റ് വിഭജനം അടഞ്ഞ അധ്യായമായി കാണുന്നില്ല. അങ്കമാലി മുതൽ തിരുവല്ല വരെയുള്ള ഏതെങ്കിലും സീറ്റുകളിൽ ഒന്ന് ആവിശ്യപ്പെടുമെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ്
![ഇടതു മുന്നണിയില്‍ നിന്നും നീതി ലഭിച്ചില്ല; ജനാധിപത്യ കേരളാ കോണ്‍ഗ്രസ് Democratic Kerala Congress ഇടതു മുന്നണി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സീറ്റ് വിഭജനം നിയമസഭാ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10898105-thumbnail-3x2-jkc.jpg?imwidth=3840)