കോട്ടയം: കുറവിലങ്ങാട് മേഖലയില്‍ വീട്ടിലും കടകളിലുമായി മോഷണം നടത്തിയ പ്രതി പൊലീസ് പിടിയില്‍. കോതമംഗലം കോട്ടപ്പടി സ്വദേശി പരുത്തോലിൽ വീട്ടിൽ രാജനെയാണ് പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.
കുറവിലങ്ങാട് കോഴായിലെ ജില്ല കൃഷിത്തോട്ടം ജീവനക്കാരി റീജാമോളുടെ പൂട്ടിയിട്ടിരുന്ന ക്വാർട്ടേഴ്സില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലര പവന്‍റെ ആഭരണങ്ങളാണ് മോഷണം പോയത്.
കൂടാതെ പുത്തൻപുരയ്ക്കൽ എർത്ത് മൂവേഴ്സ് എന്ന സ്ഥാപനത്തില്‍ കയറി 3600 രൂപയും മോഷ്ടിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെ സ്കൂട്ടറിലെത്തിയ പ്രദേശത്ത് മോഷണം നടത്തിമടങ്ങുകയായിരുന്നു.
കൂടുതല്‍ വായനക്ക്: Marakkar Release: മന്ത്രി പ്രഖ്യാപിച്ചു, മരയ്ക്കാർ ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തും
പരിശോധനയിൽ മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ കണ്ടയാളിന് സമാനമായ ആളെ കുറവിലങ്ങാട് ടൗൺ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്ത് നിൽക്കുന്നതായി മോഷണം നടന്ന സ്ഥാപന ഉടമ കണ്ടിരുന്നു.
ഇയാള്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ആളെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്തതിൽ പ്രതി മോഷണവിവരം വെളിപ്പെടുത്തി.
വ്യാപാര സ്ഥാപനത്തിൽ നിന്നും മോഷിച്ച തുക പൊലീസ് സ്കൂട്ടറില്‍ നിന്നും കണ്ടെത്തി. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ കുര്യനാട് ഭാഗത്ത് കാട് പിടിച്ചുകിടക്കുന്ന പുരയിടത്തിൽ ഒളിപ്പിച്ചിച്ച നിലയിലായിരുന്നു. മുൻപ് ആലുവ, കോതമംഗലം, കുറുപ്പംപടി, ഊന്നുകല്ല്, കാലടി, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പ്രതി.
ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.