ETV Bharat / state

കോട്ടയത്ത് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി; മുന്‍ സുഹൃത്തിനെതിരെ കേസ് - kottayam news

കോട്ടയം കടുത്തുരുത്തി മാഞ്ഞൂര്‍ സ്വദേശി ആതിരയാണ് ആത്മഹത്യ ചെയ്‌തത്.

സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി  കോട്ടയം കടുത്തുരുത്തി  മാഞ്ഞൂര്‍ സ്വദേശി ആതിര  മാഞ്ഞൂര്‍ സ്വദേശി ആതിര  സൈബര്‍ ആക്രമണം  അരുണ്‍ വിദ്യാധരന്‍  cyber attack  cyber attack women commit suicide in kottayam  kottayam  kottayam news  kottayam latest news
Cyber attack
author img

By

Published : May 2, 2023, 7:09 AM IST

കോട്ടയം: സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തു. കോട്ടയം കടുത്തുരുത്തി മാഞ്ഞൂര്‍ സ്വദേശി ആതിരയെ (26) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആതിരയുടെ മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.

ഞായറാഴ്‌ച രാവിലെയാണ് ആതിരയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ എന്നയാൾ യുവതിക്കെതിരെ ഫേസ്ബുക്കിലൂടെ സൈബർ ആക്രമണം നടത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഏറെ നാള്‍ മുന്‍പ് തന്നെ യുവതി ഉപേക്ഷിച്ചതാണ്.

അരുൺ ഫേസ്‌ബുക്കിലൂടെ അധിക്ഷേപ പോസ്റ്റുകളും മറ്റും പ്രചരിപ്പിച്ചതിന് പിന്നാലെ തന്നെ കടുത്തുരുത്തി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ വൈക്കം എഎസ്‌പി നേരിട്ട് ഇടപെട്ടിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. യുവതിയെ നേരിട്ട് വിളിച്ച് പൊലീസ് സംസാരിച്ചിരുന്നുവെന്നും സൂചനകളുണ്ട്.

എന്നാല്‍ ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണ്‍ വിദ്യാധരന്‍ നിലവില്‍ ഒളിവിലെന്നാണ് സൂചന. ആതിരയുടെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.