കോട്ടയം: ജില്ലയിൽ പുതുതായി 14 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.വിദേശ രാജ്യങ്ങളിൽ നിന്ന് വന്ന എട്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികത്സയിലുള്ളവരുടെ എണ്ണം 114 ആയി. പാലാ ജനറൽ ആശുപത്രിയിൽ 37 പേരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 33 പേരും കോട്ടയം ജനറൽ ആശുപത്രിയിൽ 29 പേരും ചികിത്സയിലുണ്ട്.
അതേസമയം സമ്പർക്കത്തിലൂടെ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനി ജോലി ചെയ്യ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ മുഴുവൻ ആളുകളുടെയും സ്രവം പരിശോധനക്കെടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ആശുപത്രി ജീവനക്കാരിയായ ഒരാൾക്ക് കൂടി സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.