ETV Bharat / state

കോട്ടയത്ത് 196 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കോട്ടയം

191 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്

കോവിഡ് 19 അപ്ഡേഷൻ  covid updates  കോട്ടയം  കൊവിഡ് 19
കോട്ടയം ജില്ലയില്‍ 196 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
author img

By

Published : Sep 13, 2020, 8:20 PM IST

കോട്ടയം: ജില്ലയില്‍ പുതുതായി 196 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 191 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 28 പേര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ 18 പേർക്കും മണർകാട് ഗ്രാമപഞ്ചായത്തിൽ 16 പേർക്കും സമ്പർക്കത്തിലുടെ രോഗം ബാധിച്ചു. പനച്ചിക്കാട് മേഖലയിൽ 11 പേർക്കും ഏറ്റുമാനൂർ മേഖലയിൽ 10 പേർക്കും എലിക്കുളത്ത് ഒമ്പത് പേർക്കും എരുമേലി, പാമ്പാടി എന്നിവിടങ്ങളിലായി ഏഴ് പേർക്കുവീതവും രോഗം സ്ഥീരികരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത അതിരമ്പുഴ ഗ്രാമപഞ്ചായത്തുൾപ്പെടെ ചങ്ങനാശ്ശേരി ഗ്രാമപഞ്ചായത്തുകളിൽ ആറ് പേർക്കും രോഗം സ്ഥിരീകരിച്ചു. 130 പേര് രോഗമുക്തരായി ആശുപത്രി വിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.