കോട്ടയം: കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന പൗരവിചാരണ മാർച്ച് കോട്ടയം ജില്ലയിൽ കോൺഗ്രസ് രാഷ്ട്രീയ സമിതി അംഗം എം ലിജു ഉദ്ഘാടനം ചെയ്‌തു. വിലക്കയറ്റത്തിനും ഭരണത്തകർച്ചയ്ക്കും അഴിമതിയ്ക്കുമെതിരെയാണ് മാർച്ച്. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
കലക്‌ടറേറ്റ് പടിക്കലായിരുന്നു പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം നടന്നത്. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് എം ലിജു ആരോപിച്ചു. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗങ്ങളായ പിആർ സോന, കുഞ്ഞ് ഇല്ലംപള്ളി, ജോസി സെബാസ്റ്റ്യൻ, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പൗരവിചാരണ മാർച്ചിൽ പങ്കെടുത്തു.