ETV Bharat / state

അഫീൽ ജോൺസന് നാടിന്‍റെ അന്ത്യാഞ്ജലി

ശസ്ത്രക്രിയക്ക് ശേഷം വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന അഫീലിന് ഇന്നലെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു

അഫീൽ
author img

By

Published : Oct 22, 2019, 1:43 PM IST

Updated : Oct 22, 2019, 2:55 PM IST

കോട്ടയം: പാലായിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക്ക് മീറ്റിനിടെ ഹാമർ തലയിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച അഫീൽ ജോൺസന് നാടിന്‍റെ അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിലാപയാത്രയായി പാലായിലേക്ക് കൊണ്ടു പോയി. രാവിലെ പത്തരയോടെയാണ് മൃതദേഹം പുറത്തെത്തിച്ചത്.

അഫീൽ ജോൺസന് നാടിന്‍റെ അന്ത്യാഞ്ജലി

ജില്ലാ കലക്ടർ പി.കെ സുധീർ ബാബു ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വൻ ജനാവലിയാണ് അഫീലിന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ മോർച്ചറിക്ക് മുന്നിലെത്തിയത്. വിലാപയാത്രയായി പാലായിലെത്തിച്ച മൃതദേഹം സെന്‍റ് തോമസ് ഹയർ സെക്കന്‍ററി സ്കൂളിൽ പൊതുദർശനത്തിന് വച്ചു.
സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വളന്‍റിയറായിരുന്ന അഫീലിന് ഈ മാസം നാലിനാണ് ഹാമർ തലയിൽ പതിച്ച് ഗുരുതര പരിക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന അഫീലിന് ഇന്നലെ വൈകിട്ട് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
ജാവലിൻ ഹാമർ ത്രോ മത്സരങ്ങൾ ഒരേ സമയം നടത്തിയത് ഗുരുതര വീഴ്ച്ചയാണെന്ന് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. സംഘാടകരായ നാല് പേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കായിക വകുപ്പ് നിയോഗിച്ച മൂന്നംഗ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും. വൈകിട്ടോടെ അഫീലിന് ജന്മനാടും യാത്രാമൊഴി നൽകും

Intro:പാലാ അത്‌ലറ്റിക്ക് മീറ്റ് അഫീൽ പോസ്റ്റ്മോർട്ടംBody:പാലായിൽ സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച അഫീൽ ജോൺസന് നാടിന്റെ അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിലാപയാത്രയായി പാലായിലേക്ക് കൊണ്ടു പോയി. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി രാവിലെ പത്തരയോടെയാണ് അഫീൽ ജോൺസന്റെ മൃതദേഹം പുറത്തെത്തിച്ചത്. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വൻ ജനാവലിയാണ് അഫീലിന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ മോർച്ചറിക്ക് മുന്നിലെത്തിയത്. വിലാപയാത്രയായി പാലായിലെത്തിച്ച മൃതദേഹം സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വളന്റിയറായിരുന്ന അഫീലിന് ഈ മാസം നാലിനാണ് ഹാമർ തലയിൽ പതിച്ച് ഗുരുതര പരിക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന അഫീലിന് ഇന്നലെ വൈകിട്ട് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.. ജാവലിൻ ഹാമർ ത്രോ മത്സരങ്ങൾ ഒരേ സമയം നടത്തിയത് ഗുരുതര വീഴ്ച്ചയാണെന്ന് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. സംഘാടകരായ നാല് പേർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി അന്വേഷണം നടത്തുന്നു. സംഭവത്തിൽ കായിക വകുപ്പ് നിയോഗിച്ച മൂന്നംഗ  സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും.വൈകുന്നേനേരത്തോടെഅഫീലിന് ജന്മനാടും യാത്രാാമൊഴിയെക്കും 

Conclusion:ഇ റ്റി.വി ഭാരത്
കോട്ടയം
Last Updated : Oct 22, 2019, 2:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.