ETV Bharat / state

സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്‌ഠിത കൃഷി പദ്ധതിക്ക് തുടക്കമായി - ഏറ്റവും പുതിയ കൃഷി വാര്‍ത്ത

സഹകരണ മേഖലയും കാർഷിക മേഖലയും തമ്മിൽ നാഭി - നാള ബന്ധമാണെന്ന് സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ

co operative farm project  farm project get started in kottayam  minister v n vasan  v n vasan inagurates the function  latest news in kottayam  latest agricultural news today  സഹകരണ മേഖല  സാങ്കേതിക വിദ്യാധിഷ്‌ഠിത കൃഷി പദ്ധതി  വിദ്യാധിഷ്‌ഠിത കൃഷി പദ്ധതിക്കു തുടക്കമായി  മന്ത്രി വി എന്‍ വാസവന്‍  വി എന്‍ വാസവന്‍ ഉദ്‌ഘാടനം ചെയ്‌തു  സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ കൃഷി വാര്‍ത്ത  കോട്ടയം ഇന്നത്തെ പ്രധാന വാര്‍ത്ത
സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്‌ഠിത കൃഷി പദ്ധതിക്കു തുടക്കമായി; മന്ത്രി വി എന്‍ വാസവന്‍ ഉദ്‌ഘാടനം ചെയ്‌തു
author img

By

Published : Oct 5, 2022, 8:47 AM IST

Updated : Oct 5, 2022, 9:06 AM IST

കോട്ടയം: സഹകരണ മേഖലയും കാർഷിക മേഖലയും തമ്മിൽ നാഭി - നാള ബന്ധമാണെന്ന് സഹകരണ - സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ. എല്ലാ കാലഘട്ടങ്ങളിലും കാർഷിക മേഖലയെ സംരക്ഷിക്കാൻ സഹകരണ മേഖലയും തിരിച്ചും എന്ന നിലയിൽ സഹകരണ മേഖലയും കാർഷിക മേഖലയും ഒരുപോലെ വളരുന്നതാണ് കേരളം കണ്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ആനിക്കാട് റീജണൽ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ വച്ച് നടന്ന സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്‌ഠിത കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

22.50 കോടി രൂപയാണ് സംസ്ഥാന സർക്കാർ പദ്ധതിക്കായി ബജറ്റിൽ മാറ്റിവച്ചതെന്നും ആസൂത്രണ ബോർഡുമായ് ചർച്ച ചെയ്തുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പരിപാടിയില്‍ അധ്യക്ഷനായി.

Last Updated : Oct 5, 2022, 9:06 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.