കോട്ടയം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയ സിബിഐ നടപടിക്ക് പിന്നാലെ മധുരം വിതരണം ചെയ്‌ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കോട്ടയം ഗാന്ധി സ്ക്വയറിലാണ് യൂത്ത് കോൺഗ്രസ് മധുരം വിതരണം ചെയ്‌തത്. തങ്ങളുടെ പ്രിയ നേതാവിന് നീതി ലഭിച്ചതിൽ ഏറെ ആഹ്‌ളാദത്തിലാണ് കോട്ടയത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
കെപിസിസി ജനറൽ സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മധുര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. ഈ മധുര വിതരണ ചടങ്ങ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന ഗൂഢനീക്കത്തിനെതിരെയുള്ള ശക്തമായ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധമാണെന്ന് കുഞ്ഞ് ഇല്ലംപള്ളി പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല അധ്യക്ഷൻ ചിന്‍റു കുരിയൻ ജോയ് യോഗത്തിന് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റാഷ്മോൻ, അജിൻ തുടങ്ങിയവർ മധുര വിതരണത്തിൽ പങ്കെടുത്തു.