കോട്ടയം: മുത്തൂറ്റ് ജീവനക്കാർക്ക് നേരെ വീണ്ടും സിഐടിയു ആക്രമണം. പത്ത് മണിയോടെ കോട്ടയം ബേക്കർ ജങ്ഷനിൽ പ്രവർത്തിക്കുന്ന ഓഫീസ് തുറക്കാനെത്തിയ ജീവനക്കാർക്ക് നേരെ സിഐടിയു പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതിനിടെ ഓഫീസ് തുറക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെയും സിഐടിയുവിന്‍റെ ആക്രമണമുണ്ടായി. സംഭവത്തിൽ കെയുഡബ്ല്യുജെയുടെ നേതൃത്വത്തിൽ പത്രപ്രവർത്തകർ സംഭവസ്ഥലത്ത് നേരിട്ടെത്തി പ്രതിഷേധം രേഖപ്പെടുത്തി. മുത്തുറ്റ് ജീവനക്കാർക്കും പത്രപ്രവർത്തകർക്കുമെതിരായുള്ള അക്രമസംഭവങ്ങളിൽ കണ്ടാലറിയാവുന്ന രണ്ട് സിഐടിയു പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു. ബുധനാഴ്ച്ച വൈകുന്നേരത്തോടെ മുത്തുറ്റ് ക്രൗൺ പ്ലാസയിൽ സമാന രീതിയിൽ സിഐടിയു പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. അക്രമത്തിൽ ജീവനക്കാർക്ക് മർദനം ഏൽക്കുകയും ചെയ്തു. ഇതിന് തുടർച്ചയായാണ് ബേക്കർ ജങ്ഷനിലെ സിഐടിയു അക്രമം.
മുത്തൂറ്റ് ജീവനക്കാർക്ക് നേരെ വീണ്ടും സിഐടിയു ആക്രമണം
ഓഫീസ് തുറക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെയും സിഐടിയുവിന്‍റെ ആക്രമണമുണ്ടായി. സംഭവത്തിൽ കെയുഡബ്ല്യുജെയുടെ നേതൃത്വത്തിൽ പത്രപ്രവർത്തകർ സംഭവസ്ഥലത്ത് നേരിട്ടെത്തി പ്രതിഷേധം രേഖപ്പെടുത്തി.