കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച ആളുടെ സംസ്‌കാരം തടഞ്ഞതിൽ ബിജെപി കൗൺസിലർക്കെതിരെയും കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തു. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. മുട്ടമ്പലത്തെ പൊതു വൈദ്യുതി ശ്‌മാശനത്തിൽ മൃതദേഹം സംസ്കരിക്കാനെത്തിയപ്പോഴായിരുന്നു ബിജെപി കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് വൻ പോലീസ് സംരക്ഷണയിൽ അർധരാത്രിയോടെ മൃതദേഹം മുട്ടമ്പലത്തെ വൈദ്യുതി ശ്‌മാശനത്തിൽ തന്നെ സംസ്കരിക്കുകയായിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവം; ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തു - Covid 19 affected patients' body
മുട്ടമ്പലത്തെ പൊതു വൈദ്യുതി ശ്‌മാശനത്തിൽ മൃതദേഹം സംസ്കരിക്കാനെത്തിയപ്പോൾ ബിജെപി കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.