ETV Bharat / state

കോട്ടയത്ത് ഇറക്കിവിട്ട യുവാക്കൾക്കെതിരെ കേസെടുത്തു - കോട്ടയം

കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോട്ടയം നഗരത്തില്‍ സഞ്ചരിച്ചെന്ന പേരില്‍ കേസെടുക്കാന്‍ തീരുമാനം. ജില്ലാ പൊലിസ് മേധാവി ജി. ജയദേവാണ് നിര്‍ദേശം നല്‍കിയത്.

covid  banglore  youth  case against youth  കോട്ടയം  ജില്ലാ പൊലിസ് മേധാവി
കോട്ടയത്ത് ഇറക്കിവിട്ട യുവാക്കൾക്കെതിരെ പൊലീസ് കേസ്
author img

By

Published : May 16, 2020, 11:28 AM IST

Updated : May 16, 2020, 11:38 AM IST

കോട്ടയം: സ്വകാര്യ ടൂറിസ്റ്റ് ബസിൽ ബെംഗളൂരിൽ നിന്നെത്തിയ പത്തനംതിട്ട ആലപ്പുഴ സ്വദേശികളായ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിട്ടു. ബെംഗളൂരിൽ നിന്ന് എറണകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് യുവാക്കളെ ഇറക്കിവിട്ടത്. തുടർന്നുള്ള യാത്രക്ക് പൊലീസ് സൗകര്യമൊരുക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവരെ വഴിയിൽ ഉപേക്ഷിച്ചത്. ജില്ലാ പൊലിസ് മേധാവിയുടെ കാര്യാലായത്തിലെത്തിയപ്പോഴാണ് തങ്ങൾ തെറ്റിദ്ധരിക്കപെടുകയായിരുന്നുവെന്ന് മനസിലാക്കിയത്.

സഹായം തേടിയെത്തിയ യുവാക്കള്‍ക്കെതിരെ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോട്ടയം നഗരത്തില്‍ സഞ്ചരിച്ചെന്ന പേരില്‍ കേസെടുക്കാന്‍ ജില്ലാ പൊലിസ് മേധാവി ജി. ജയദേവന്‍ നിര്‍ദേശിച്ചു. ഇരുവരെയും അതിരമ്പുഴയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചു. തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനം പിറവത്ത് വെച്ച് പൊലീസ് കസ്‌റ്റഡിയിലെടുത്തു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ സാംക്രമിക രോഗ നിയന്ത്രണ നിയമപ്രകാരമാണ് കേസെടുക്കുക.

Last Updated : May 16, 2020, 11:38 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.