കോട്ടയം: കോട്ടയം പാലയില്‍ ബ്ലഡ് ഡോണേഴ്സ് കേരള കോട്ടയം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ബ്ലഡ് ഡൊണേഷൻ ക്യാമ്പും, രക്ത മൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. സൂര്യ ഫാന്‍സ് ക്ലബ് പാലാ, ജനറൽ ആശുപത്രി കോട്ടയം, രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടന, ധാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രി എന്നിവരും പരിപാടിയില്‍ പങ്കാളികളായി.
പഞ്ഞി ഉപയോഗിച്ച് ഉൾകവിളിൽ നിന്നും സാമ്പിൾ കൊടുത്താണ് രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് മറ്റൊരു രോഗിക്കായി മാച്ച് ആയാൽ വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം ദാതാവിന്റെ സുരക്ഷിതത്വം ഉറപ്പാക്കി, രക്തത്തിലൂടെ മൂലകോശങ്ങളെ വേർതിരിച്ചു ദാനം ചെയ്യാം. രക്തം പൂര്‍ണമായും മാറ്റേണ്ടി വരുന്ന രക്താര്‍ബുദം അടക്കമുള്ള രോഗങ്ങളില്‍ സാമ്യമുള്ള മൂലകോശങ്ങളെ കണ്ടെത്തുന്നത് ചികിത്സ കൂടുതല്‍ എളുപ്പമാക്കും.
പാലാ ടൗൺ ഹാളിൽ നടന്ന പരിപാടി ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്ജ്, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് രന്ദീപ് ജി, യൂവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഖില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.