ETV Bharat / state

ഡോക്യുമെന്‍ററി പ്രദര്‍ശനത്തിനെതിരെ ബിജെപി; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പമെന്ന് കേരള കോണ്‍ഗ്രസ് എം - ഗുജറാത്ത് കലാപം

ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിബിസിയുടെ 'ഇന്ത്യ ദി മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററി പ്രദർശനം നടത്തുന്ന വൈക്കം ബോട്ട് ജെട്ടിയിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടാവുകയും എസ്‌ഐ ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു

bjp protest  dyfi bbc documentary exhibition  bbc documentary  bjp  dyfi  documentary exhibition in kottayam  india the modi question  narendra modi  gujarat riot  kerala congress m  latest news in kottayam  latest news today  ഡിവൈഎഫ്ഐ  ഡിവൈഎഫ്ഐയുടെ ഡോക്യുമെന്‍ററി പ്രദര്‍ശനം  കോട്ടയത്ത് ഡിവൈഎഫ്ഐയുടെ ഡോക്യുമെന്‍ററി പ്രദര്‍ശനം  ബിബിസി ഡോക്യുമെന്‍ററി  കേരള കോണ്‍ഗ്രസ് എം  ഇന്ത്യ ദി മോഡി ക്വസ്റ്റ്യൻ  ബിജെപി  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  നരേന്ദ്ര മോദി  ഗുജറാത്ത് കലാപം  ഇന്നത്തെ പ്രധാന വാര്‍ത്ത
കോട്ടയത്ത് ഡിവൈഎഫ്ഐയുടെ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തിനെതിരെ ബിജെപി മാര്‍ച്ച്; വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പമെന്ന് കേരള കോണ്‍ഗ്രസ് എം
author img

By

Published : Jan 26, 2023, 7:44 AM IST

കോട്ടയത്ത് ഡിവൈഎഫ്ഐയുടെ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തിനെതിരെ ബിജെപി മാര്‍ച്ച്; വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പമെന്ന് കേരള കോണ്‍ഗ്രസ് എം

കോട്ടയം: വൈക്കത്ത് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിബിസിയുടെ 'ഇന്ത്യ ദി മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററി പ്രദർശനം നടത്തുന്ന വൈക്കം ബോട്ട് ജെട്ടിയിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ബിജെപി പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റു.

ബിജെപി ജില്ല സെക്രട്ടറിയും വൈക്കം നഗരസഭ കൗൺസിലറുമായ ലേഖ അശോകൻ , വിനൂപ് വിശ്വം, ബിജെപി വൈക്കം ടൗൺ പ്രസിഡന്റ് പ്രിയ ഗിരീഷ്, എന്നിവർക്കാണ് പരിക്കേറ്റത്. വൈക്കം എസ്ഐയ്‌ക്കും പരിക്കേറ്റു. എസ് ഐയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, ബിബിസി ഡോക്യുമെന്‍ററി ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് കേരള കോൺഗ്രസ് എം അഭിപ്രായപ്പെട്ടു. കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് സ്വാതന്ത്ര്യം ഉണ്ടാകണമെന്നും ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് ഒപ്പമാണെന്നും കേരള കോൺഗ്രസ് എം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.