ETV Bharat / state

Halal Controversy: മുഖ്യമന്ത്രി ഹലാൽ ഭക്ഷണമാണോ കഴിക്കുന്നതെന്ന് ഡി. പുരന്ദേശ്വരി

author img

By

Published : Nov 29, 2021, 8:39 PM IST

BJP leaders in Halal controversy: ഹലാൽ വിഷയം വേണ്ടവിധം മനസിലാക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് കെ.സുരേന്ദ്രൻ.

BJP leaders against Pinarayi Vijayan in halal controversy  Halal food controversy in kerala  bjp general secretary d purandeswari in halal controversy  k surendran against pinarayi vijayan in halal food  ഹലാൽ വിവാദത്തിൽ പിണറായി വിജയനെതിരെ ബിജെപി നേതാക്കൾ  കേരളത്തിലെ ഹലാൽ ഭക്ഷണ വിവാദം  ഹലാൽ ഭക്ഷണത്തിൽ ബിജെപി ജനറൽ സെക്രട്ടറി ഡി പുരന്ദേശ്വരി  ഹലാൽ ഭക്ഷണത്തിൽ പിണറായി വിജയനെതിരെ കെ സുരേന്ദ്രൻ
ഹലാൽ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാക്കൾ; മുഖ്യമന്ത്രി ഹലാൽ ഭക്ഷണമാണോ കഴിക്കുന്നതെന്ന് ഡി. പുരന്ദേശ്വരി

കോട്ടയം: താൻ കഴിക്കുന്നത് ഹലാൽ ഭക്ഷണമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഡി. പുരന്ദേശ്വരി. ഹലാൽ ഭക്ഷണം നല്ലതാണെന്ന് ഉറപ്പിക്കുന്ന മുഖ്യമന്ത്രി മറ്റ് ഭക്ഷണങ്ങൾ മോശമാണോ എന്ന് പറയണമെന്നും പുരന്ദേശ്വരി കോട്ടയത്ത് പറഞ്ഞു. വിഷയം വേണ്ടവിധം മനസിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ആരോപിച്ചു.

അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ ദയനീയമാണ്. അട്ടപ്പാടിയിലെ ജനങ്ങളുടെ ഉന്നമനത്തിനായി ചിലവഴിച്ച പണം എവിടെ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും പുരന്ദേശ്വരി ആവശ്യപ്പെട്ടു.

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകം പക്ഷപാതപരമായും മുൻവിധിയോടെയും അന്വേഷിക്കരുത്. എൻഐഎ അന്വേഷിക്കണമോ എന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കും. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ എസ്‌ഡിപിഐയും, പിഎഫ്ഐയും ആണെന്ന് വ്യക്തമാണ്. പക്ഷേ എഫ്ഐആറിൽ ഇവരുടെ പേരുകൾ പരാമർശിക്കുന്നില്ലെന്നും പുരന്ദേശ്വരി കോട്ടയത്ത് ആരോപിച്ചു.

അതേസമയം, കാര്യം മനസിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഹലാൽ വിഷയത്തിൽ പ്രതികരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. ഹലാൽ എന്നത് ഭക്ഷണത്തിന്‍റെ മാത്രം പ്രശ്‌നമല്ല. മുഖ്യമന്ത്രിക്ക് വീട്ടിൽ ഹലാൽ ഭക്ഷണം ലഭിക്കുന്നതിനാലാണ് ഹലാലിനെ ന്യായീകരിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുനപിൽ ഡിസംബർ 13ന് സത്യഗ്രഹം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

അട്ടപ്പാടി വിഷയത്തിൽ കേന്ദ്ര ഫണ്ട് ചിലവഴിച്ചതിനെ കുറിച്ച് പാർട്ടി അന്വേഷിക്കും. കൃഷ്‌ണകുമാർ, കുമ്മനം രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടി സന്ദർശിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ഹലാൽ വിവാദത്തിന്‍റെ പേരിൽ സമൂഹത്തിൽ ചേരിതിരിവ് സൃഷ്‌ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും ഹലാലിന്‍റെ അർഥം നല്ല ഭക്ഷണം എന്ന് മാത്രമാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശം.

Also Read: ചെലവ് 2700 കോടി: ഇടുക്കി അണക്കെട്ടിൽ കെഎസ്ഇബിയുടെ രണ്ടാമത്തെ വൈദ്യുതി ഉൽപാദന നിലയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.