ETV Bharat / state

Accident: നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് പരിക്ക്

മാങ്ങാനം മംഗളാംപറമ്പിൽ ബിജുവിന്‍റെ മകൻ അർജുൻ ബിജുവിനാണ് (18) പരിക്കേറ്റത്. പുതുപ്പള്ളി ഭാഗത്തു നിന്നും എത്തിയ ബൈക്ക് അമിത വേഗതയിലായിരുന്നു. യുവാവ് മദ്യപിച്ചിരുന്നതായും നാട്ടുകാരുടെ ആരോപണം

bike Accident in Puthuppalli young man injured  bike Accident in Puthuppalli  Puthuppalli bike Accident latest news  bike Accident news  bike Accident kottayam  Accident in Puthuppalli  ബൈക്കപകടം  ബൈക്കപടകത്തില്‍ പരിക്ക്  ബൈക്കപകടത്തില്‍ യുവാവിന് പരിക്ക്  പുതുപ്പള്ളിയില്‍ ബൈക്ക് അപകടം  മാങ്ങാനം വാര്‍ത്ത  പുതുപ്പള്ളി ഏറ്റവും പുതിയ വാര്‍ത്ത
Accident: നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് പരിക്ക്
author img

By

Published : Nov 14, 2021, 7:43 PM IST

കോട്ടയം: പുതുപ്പള്ളിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്. മാങ്ങാനം മംഗളാംപറമ്പിൽ ബിജുവിന്‍റെ മകൻ അർജുൻ ബിജുവിനാണ് (18) പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ പുതുപ്പള്ളി – കൊല്ലാട് റോഡിൽ ഇരവിനല്ലൂർ ഭാഗത്തായിരുന്നു അപകടം.

പുതുപ്പള്ളി ഭാഗത്തു നിന്നും ബൈക്കിൽ അമിതവേഗത്തിൽ എത്തിയതായിരുന്നു അർജുൻ. തിരുവല്ലൂർ ഭാഗത്ത് വെച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന മാരുതി 800 കാറിൽ അർജുന്‍റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ അർജുനെ നാട്ടുകാർ ചേർന്നാണ് രക്ഷപെടുത്തിയത്. സംഭവമറിഞ്ഞ് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി.

Also Read: എം.എ ലത്തീഫിന് സസ്‌പെന്‍ഷന്‍; പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം

ബൈക്ക് ഓടിച്ചിരുന്ന അർജുൻ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. ഇതേ തുടർന്ന് നാട്ടുകാർ പ്രദേശത്തെ സംഘടിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. പ്രദേശത്ത് ഇരുചക്രവാഹനങ്ങളുടെ അമിതവേഗം പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.