ETV Bharat / state

തിരുവനന്തപുരത്ത് നേതാക്കള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി : കോട്ടയത്തും കോണ്‍ഗ്രസ് പ്രതിഷേധം - കോണ്‍ഗ്രസിന്‍റെ ഡിജിപി ഓഫീസ് മാര്‍ച്ച്

Attack on congress leaders : ഡി സി സി ഓഫിസിൽ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം കോട്ടയം നഗരം ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു

congress protest  kottayam  leaders attacked at thiruvananthapuram  kpcc president k sudhakaan  V D satheesan  kpcc secratary kunju illampally  road blocked  കോട്ടയത്ത് കോൺഗ്രസ്പ്രതിഷേധ പ്രകടനം  youth congress  mahila congress  യൂത്ത് കോൺഗ്രസ്  മഹിളാ കോൺഗ്രസ്
Attack on congress leaders at Thiruvananthapuram: congress protest at Kottayam
author img

By ETV Bharat Kerala Team

Published : Dec 24, 2023, 10:38 AM IST

തിരുവനന്തപുരത്ത് നേതാക്കള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി : കോട്ടയത്തും കോണ്‍ഗ്രസ് പ്രതിഷേധം

കോട്ടയം : തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെപിസിസി അധ്യക്ഷൻ കെ സുധാകരനും അടക്കമുള്ളവർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി റോഡ് ഉപരോധിച്ചു(Congress Protest Kottayam). ഡി സി സി ഓഫിസിൽ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം (DCC) കോട്ടയം നഗരം ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ സന്തോഷ് കുമാർ, സാബു മാത്യു, കെപിസിസി അംഗം ജെജി പാലക്കലോടി, ഡിസിസി അംഗങ്ങളായ മോഹൻ കെ നായർ, അനിൽകുമാർ തുടങ്ങിയവരും നിരവധി യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധയോഗത്തിലും, പ്രകടനത്തിലും പങ്കെടുത്തു.

Also Read:കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; യുദ്ധഭൂമിയായി തലസ്ഥാനം,കെ സുധാകരന്‍ ആശുപത്രിയില്‍

കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം : യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് വേട്ടയ്ക്കും ഡിവൈഎഫ്ഐ മര്‍ദ്ദനങ്ങള്‍ക്കും എതിരെ കെപിസിസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കനകക്കുന്നിലെ കെ കരുണാകരന്‍ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തി നടന്ന് മുന്നേറിയത്(police headquarters march of kpcc).

ഏറെക്കുറെ സമാധാന അന്തരീക്ഷത്തില്‍ നേതാക്കള്‍ പ്രസംഗം തുടരുന്നതിനിടെ പൊലീസ് സമരക്കാരുടെ ഇടയിലേക്ക് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു, ഇതോടെ പ്രവര്‍ത്തകര്‍ ചിതറി ഓടി, ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഓടി അകന്നവരെ പൊലീസ് പിന്തുടര്‍ന്ന് ലാത്തിക്ക് അടിച്ചു. ഇതിനിടെ ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു.

കണ്ണീര്‍ വാതകം നേതാക്കളെ ദേഹാസ്വാസ്ഥ്യത്തിലേക്ക് തള്ളിവിട്ടു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശാസ്‌തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം സമരക്കാര്‍ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ ഒരു വിഭാഗം പ്രവർത്തകർ ബാരിക്കേഡ് തള്ളി മറിച്ചിടാൻ ശ്രമിക്കുകയും പൊലീസിനുനേരെ കല്ലുകളും വടികളും എറിയുകയുമായിരുന്നു. മാധ്യമപ്രവർത്തകർക്ക് നേരെ അടക്കം എറിഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ വിൻസൺ പുളിക്കലിന് കല്ലേറിൽ തലയ്ക്ക് പരിക്കേറ്റു. തുടര്‍ന്നാണ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ലാത്തിയുമൊക്കെ പ്രയോഗിച്ചതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ 8 തവണയാണ് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് വെള്ളയമ്പലം - വഴുതക്കാട് റോഡില്‍ ഏറെ നേരെ ഗതാഗതം സ്‌തംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.