കോട്ടയം : ചുരുളിയിലെ ഗാനത്തിനെതിരെ പ്രതിഷേധവുമായി ആത്മബോധോദയ സംഘം. ചിത്രത്തില്‍ മദ്യശാലയുടെ പശ്ചാത്തലത്തില്‍ 'ആനന്ദം പരമാനന്ദം എന്‍റെ കുടുംബം' എന്ന കീർത്തനം അവതരിപ്പിച്ചതിനെതിരെ ആത്മബോധോദയ സംഘം രംഗത്തെത്തിയത്.
കീർത്തനം ഇത്തരത്തില്‍ ചിത്രീകരിച്ചത് വിശ്വാസികൾക്ക് മനോവിഷമം ഉണ്ടാക്കിയെന്ന് സംഘടന പറയുന്നു. ഗാനം ചിത്രത്തിൽ നിന്നും നീക്കം ചെയ്യണം. ഇല്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കും.
ശുഭാനന്ദ ഗുരുദേവന്‍റെ തിരുവാഴ്ചക്കാലത്ത് ആലപിച്ച ഈ കീർത്തനം അദ്ദേഹത്തിന്‍റെ ആദർശത്തിന് നേർവിപരീതമായ ഒരു പശ്ചാത്തലത്തിലാണ് അവതരിപ്പിരിക്കുന്നത്. ആത്മബോധോദയ സംഘം വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
also read: പൊലീസിന്‍റെ "തുണ" ഇനി പൊതുജനങ്ങള്‍ക്ക് ലളിതമായി ഉപയോഗിക്കാം
കെ.എം ഗോപാലകൃഷ്ണൻ (ജനറൽ സെക്രട്ടറി), കെ.എം കൃഷ്ണൻകുട്ടി, എ.കെ പുരുഷോത്തമൻ, പി. കെ ബാബു (കേന്ദ്ര ഭരണ സമിതി അംഗങ്ങൾ), കിരൺ കുമാർ എന്നിവര്‍ പങ്കെടുത്തു.