ETV Bharat / state

അഫീലിന് നാടിന്‍റെ കണ്ണീർ പ്രണാമം; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

ഏകമകന്‍റെ വേര്‍പാടില്‍ ഹൃദയം തകര്‍ന്ന അഫീലിന്‍റെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടി. അപകടദിവസം മുതല്‍ ആശുപത്രിയിലായിരുന്ന ഇരുവരും മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയാണ് ഇന്നലെ ഇല്ലാതെയായത്.

സംസ്കാര ചടങ്ങുകൾ പൂർത്തിയായി
author img

By

Published : Oct 22, 2019, 7:21 PM IST

Updated : Oct 22, 2019, 8:32 PM IST

കോട്ടയം: ഹാമര്‍ത്രോ അപകടത്തില്‍ മരിച്ച അഫീലിന് നാടിന്‍റെ യാത്രാമൊഴി. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാൻ അഫീലിന്‍റെ ചൊവ്വൂരിലെ വീട്ടില്‍ സ്ഥലമില്ലാത്തിനാല്‍ സംസ്‌കാര ചടങ്ങുകളുള്‍പ്പെടെ നടന്നത് ചൊവ്വൂരിലെ പള്ളിയിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരും അടക്കം നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ജോസ് കെ മാണി എംപി, ഫ്രാൻസിസ് ജോർജ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുത്തു.

അഫീലിന് നാടിന്‍റെ കണ്ണീർ പ്രണാമം; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

ഏകമകന്‍റെ വേര്‍പാടില്‍ ഹൃദയം തകര്‍ന്ന അഫീലിന്‍റെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടി. അപകടദിവസം മുതല്‍ ആശുപത്രിയിലായിരുന്ന ഇരുവരും മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയാണ് ഇന്നലെ ഇല്ലാതെയായത്.

രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം , അഫീല്‍ പഠിച്ചിരുന്ന പാലാ സെന്‍റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പാലാ സാന്തിറ്റിക് സ്റ്റേഡിയത്തിന് സമീപവും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വളന്‍റിയറായിരുന്ന അഫീലിന്‍റെ തലയില്‍ ഈ മാസം നാലിനാണ് ഹാമര്‍ വീണത്. ജാവലിൻ, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരുമിച്ച് നടത്തിയതാണ് അപകടത്തിനിടയാക്കിയത്. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ് ഫ്രാന്‍സിസ് തിരുമേനി സംസ്‌കാര ശുശ്രൂഷയ്ക്ക് കാര്‍മികത്വം നല്‍കി.

Intro:Body:അപകടത്തില്‍ മരിച്ച അഫീലിന് നാടിന്‍റെ യാത്രാമൊഴി
സംസ്കാര ചടങ്ങുകളില്‍ നൂറുകണക്കിന് ആളുകള്‍ സംബന്ധിച്ചു
ബിഷപ് വി.എ ഫ്രാന്‍സീസ് നേതൃത്വം നല്‍കി

ഹാമര്‍ത്രോ അപകടത്തില്‍ മരിച്ച മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞാകുളത്തില്‍ അഫീലിന്‍റെ സംസ്കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. ചൊവ്വൂര്‍ സെന്‍റ് മാത്യൂസ് പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകള്‍. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിവക ബിഷപ് വി.എസ് ഫ്രാന്‍സിസ് തിരുമേനിയുടെ കാര്‍മികത്വത്തിലായിരുന്നു സംസ്കാരശുശ്രൂഷകള്‍

രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം , അഫീല്‍ പഠിച്ചിരുന്ന പാലാ സെന്‍റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും പാലാ സാന്തിറ്റിക് സ്റ്റേഡിയത്തിന് സമീപവും പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം ചൊവ്വൂരിലുള്ള വസതിയിലേയ്ക്ക് എത്തിച്ചത്. സ്ഥല അസൗകര്യം മൂലം വീട്ടില്‍നിന്നും അധികം വൈകാതെ മൃതദേഹം പള്ളിയിലേയ്ക്ക് മാറ്റി. പ്രദേശവാസികളം സഹപാഠികളും അടക്കം 100 കണക്കിന് ആളുകളാണ് പള്ളിയിലേയ്ക്കെത്തിയത്.

മകന്‍റെ മരണത്തില്‍ വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കള്‍ കണ്ടുനിന്നവര്‍ക്കും വേദനയായി. ജോണ്‍സന്‍റെയും ഡാര്‍ളിയുടെയും ഏകമകനായിരുന്നു അഫീല്‍. അപകടദിവസം മുതല്‍ ആശുപത്രിയിലായിരുന്ന ഇരുവരും മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. ഏകമകന്‍റെ വേര്‍പാടില്‍ കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു ഇരുവരും.

ദേവാലയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ബിഷപ് വി.എസ് ഫ്രാന്‍സീസ്, മുന്‍ ബിഷപ് കെ.ജി ദാനിയേല്‍, മറ്റ് സഭാ ശുശ്രൂ,കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജോസ് കെ മാണി എം.പി, ഫ്രാന്‍സീസ് ജോര്‍ജ്ജ് തുടങ്ങിയവരും ചടങ്ങുകളില്‍ സംബന്ധിച്ചുConclusion:
Last Updated : Oct 22, 2019, 8:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.