ETV Bharat / state

Achu Oommen Complaint on Cyber Attack 'ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുത്'; സൈബർ ആക്രമണത്തില്‍ പരാതി നല്‍കി അച്ചു ഉമ്മന്‍ - മുഖ്യമന്ത്രി

Oommen Chandy's Daughter Achu Oommen Files Complaint on Cyber Attack: വനിത കമ്മിഷനിലും സൈബർ സെല്ലിലും പൂജപ്പുര പൊലീസ് സ്‌റ്റേഷനിലുമാണ് അച്ചു ഉമ്മന്‍ പരാതി നല്‍കിയത്

Achu Oommen  Achu Oommen Complaint on Cyber Attack  Achu Oommen Complaint  Achu Oommen Cyber Attack  Former CM Oommen Chandy  Oommen Chandy  Oommen Chandy Daughters  ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുത്  സ്ത്രീ  സൈബർ ആക്രമണത്തില്‍ പരാതി നല്‍കി അച്ചു ഉമ്മന്‍  അച്ചു ഉമ്മന്‍  ഉമ്മന്‍  സൈബർ ആക്രമണം  Cyber Attack  Women Commission  Cyber Cell  Poojappura Police station  പൂജപ്പുര പൊലീസ് സ്‌റ്റേഷന്‍  പൂജപ്പുര  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  ഉമ്മന്‍ ചാണ്ടി  മുഖ്യമന്ത്രി  സിപിഎമ്മിന്‍റെ സൈബർ പോരാളികൾ
Achu Oommen Complaint on Cyber Attack
author img

By ETV Bharat Kerala Team

Published : Aug 28, 2023, 9:46 PM IST

Updated : Aug 28, 2023, 10:20 PM IST

കോട്ടയം: തനിക്ക് നേരെയുള്ള സൈബർ ആക്രമണത്തില്‍ (Cyber Attack) വനിത കമ്മിഷനിലും (Women Commission) സൈബർ സെല്ലിലും (Cyber Cell) പൂജപ്പുര പൊലീസ് സ്‌റ്റേഷനിലും(Poojappura Police station) പരാതി നൽകി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ(Oommen Chandy) മകള്‍ അച്ചു ഉമ്മൻ (Achu Oommen). സമൂഹ മാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തിനുമെതിരെ നിയമനടപടിയായാണ് അച്ചു ഉമ്മൻ പരാതി നല്‍കിയത്.

നേരത്തെ ഉറവിടം വ്യക്തമല്ലാത്ത കുപ്രചരണമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ, പിന്നീട് സിപിഎമ്മിന്‍റെ സൈബർ പോരാളികൾ (CPM Cyber Wing) പലരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാന്‍ഡിലുകൾ മുഖേന വ്യക്തിഹത്യ തുടർന്നിരുന്നു. ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയിൽ വ്യാജ പ്രചരണങ്ങൾ അഴിച്ചുവിടുകയും മാനഹാനിയുണ്ടാക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് സൈബർ പോരാളികൾക്കെതിരെ അച്ചു ഉമ്മൻ നിയമനടപടി സ്വീകരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്ന സെക്രട്ടേറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിത കമ്മിഷനിലും, സൈബർ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പൊലീസ് സ്‌റ്റേഷനിലും തെളിവ് സഹിതമാണ് അച്ചു ഉമ്മൻ പരാതി നൽകിയത്. സങ്കുചിത രാഷ്ട്രീയ താത്‌പര്യത്തിന് വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുതെന്ന ചിന്തയുടെ അടിസ്ഥാനത്തിൽ കൂടിയാണ് നിയമ നടപടി കൈക്കൊള്ളുന്നതെന്നും അച്ചു ഉമ്മന്‍ അറിയിച്ചു.

Also Read: Ramesh Chennithala on Cyber attack 'അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയം, സിപിഎമ്മിന്‍റേത് തരംതാണ സമീപനം': രമേശ് ചെന്നിത്തല

ആരോപണവും പ്രതികരണവും: എന്നാല്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള (Puthuppally Byelection) പ്രചാരണങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് അച്ചു ഉമ്മനെതിരെ കടുത്ത സൈബർ ആക്രമണം ഉയര്‍ന്നത്. അച്ചു ഉമ്മൻ ധരിക്കുന്ന ബ്രാൻഡഡ് വസ്‌ത്രങ്ങളുടെയും ബാഗുകളുടെയും വില പ്രചരിപ്പിക്കുകയും അപകീർത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്‌തായിരുന്നു സൈബര്‍ ആക്രമണം.

സൈബർ ആക്രമണം ഉയര്‍ന്നപ്പോള്‍ തന്നെ പ്രതികരണവുമായി അച്ചു ഉമ്മന്‍ രംഗത്തെത്തിയിരുന്നു. സൈബർ പോരാളികൾ കരിയറുമായി ബന്ധപ്പെടുത്തി വ്യാജപ്രചാരണങ്ങളാണ് നടത്തുന്നതെന്നും ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നുവെന്നും ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കുന്ന വിധത്തിലുള്ള സൈബർ പ്രചാരണങ്ങൾ നിരാശാജനകമാണെന്നും അച്ചു ഉമ്മൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അപലപിച്ചിരുന്നു. മാത്രമല്ല പിതാവിന്‍റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ലെന്നും അച്ചു ഉമ്മൻ കുറിപ്പില്‍ കൂട്ടിച്ചേർക്കുകയും ചെയ്‌തിരുന്നു.

കാര്യമാക്കാതെ ചാണ്ടി ഉമ്മന്‍: എന്നാല്‍ ട്രോളുകളും സൈബർ ആക്രമണങ്ങളും സ്വാഗതം ചെയ്യുന്നുവെന്നും ഇനിയും തുടരണമെന്നും യുഡിഎഫ് സ്ഥാനാർഥിയും അച്ചു ഉമ്മന്‍റെ സഹോദരനുമായ ചാണ്ടി ഉമ്മൻ (Chandy Oommen) പ്രതികരിച്ചിരുന്നു. ജനാധിപത്യത്തിൻ്റെ ഭാഗമാണ് ട്രോളുകളെന്നും ഇനിയും തുടരണമെന്നും അതിൽ യാതൊരു പ്രശ്‌നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ 41-ാം ഓർമ ദിനാചരണത്തിനായി ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Last Updated : Aug 28, 2023, 10:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.