ETV Bharat / state

തുടർഭരണം ഭയന്ന് യുഡിഎഫ് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് എ എ റഹീം - ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

കുഞ്ഞാലികുട്ടിക്ക് അധികാരം തലക്ക് പിടിച്ചിട്ടാണ് എം പി സ്ഥാനം രാജിവച്ചതെന്നും എ എ റഹീം പറഞ്ഞു.

AA Rahim says UDF is spreading lies  dyfi  aa rahim  കോട്ടയം  യുഡിഎഫ് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് എ എ റഹീം  യുഡിഎഫ്  ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി
യുഡിഎഫ് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് എ എ റഹീം
author img

By

Published : Jan 19, 2021, 1:35 AM IST

Updated : Jan 19, 2021, 4:21 AM IST

കോട്ടയം: കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ഉറപ്പായ സാഹചര്യത്തില്‍ ചിന്ന ഭിന്നമായ യുഡിഎഫ് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഈരാറ്റുപേട്ടയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച് സിപിഎമ്മിൽ ചേർന്നവർക്ക് നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് നേതൃത്വം അധികാരത്തിനു വേണ്ടി മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തകരെ ജമാത്ത ഇസ്ലാമിക്ക് വിറ്റു.

തുടർഭരണം ഭയന്ന് യുഡിഎഫ് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് എ എ റഹീം

ലീഗിന്‍റെ തീരുമാനങ്ങള്‍ ഇന്ന് ജമാത്ത ഇസ്ലാമിയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടെ നേതാകളാണ് തീരുമാനിക്കുന്നത്. കുഞ്ഞാലികുട്ടിക്ക് അധികാരം തലക്ക് പിടിച്ചിട്ടാണ് എം പി സ്ഥാനം രാജിവച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചും വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നടയ്ക്കല്‍ ഹുദ ജങ്ക്ഷനില്‍ നല്‍കിയ സ്വീകരണം യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോര്‍ജ്,രമ മോഹന്‍ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ലോക്കല്‍ സെക്രട്ടറി കെ എം ബഷീര്‍, ഏരിയ കമ്മിറ്റി അംഗം എം എച് ഷനീര്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി പി ബി ഫൈസല്‍, പ്രസിഡന്‍റ് മിഥുന്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം പി പി ഷിഹാബിനെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് കെ എന്‍ ഹുസൈന്‍ സ്വാഗതം സിയാദ് നന്ദിയും പറഞ്ഞു.

Last Updated : Jan 19, 2021, 4:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.