കൊല്ലം: സ്‌ത്രീധനത്തിന്‍റെ പേരിൽ ഭർതൃഗ്രഹത്തിൽ നിന്നും പീഡനം ഏൽക്കേണ്ടി വന്ന് ഒടുവിൽ ആത്മഹത്യ ചെയ്‌ത വിസ്‌മയയുടെ വീട്ടിൽ വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ സന്ദർശനം നടത്തി. ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ ഷാഹിദ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ കിരൺകുമാറിന്‍റെ മാതാപിതാക്കൾക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.
Read more: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ
വിസ്‌മയ മരണപ്പെടുന്നതിന് തലേദിവസം കിരൺകുമാറിന്‍റെ സഹോദരി ആ വീട്ടിൽ എത്തിച്ചേർന്നതായി കിരൺകുമാർ മൊഴി നൽകിയിട്ടുണ്ട്. അതിന്‍റെ വസ്‌തുത പരിശോധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
Read more: വിസ്‌മയയുടെ മരണം ; കിരണ്‍ പൊലീസ് പിടിയിൽ
സ്ത്രീധന നിരോധന നിയമം നിൽക്കുമ്പോഴും സ്ത്രീധനത്തിന്‍റെ പേരിൽ ജീവൻ ബലിയർപ്പിക്കേണ്ടി വരുന്നു. വിസ്‌മയയുടെ മരണത്തിൽ കുറ്റവാളി ആരാണെങ്കിലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അവരെ മാതൃകാപരമായി ശിക്ഷിക്കുവാനുള്ള എല്ല ഇടപെടലുകളും വനിതാ കമ്മീഷന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഷാഹിദ വ്യക്തമാക്കി.