ETV Bharat / state

വനമിത്ര പുരസ്ക്കാരം പരിസ്ഥിതി പ്രവർത്തകൻ വി.കെ മധുസൂദനന്

ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ മികവിന് സംസ്ഥാന വനംവകുപ്പ് നൽകുന്ന പുരസ്‌കാരമാണിത്.

പരിസ്ഥിതി  മധുസൂദനൻ  വനമിത്ര  പുരസ്ക്കാരം  വനമിത്ര പുരസ്ക്കാരം  vk madusudan
പരിസ്ഥിതി പ്രവർത്തകൻ വി.കെ മധുസൂദനന് വനമിത്ര പുരസ്ക്കാരം
author img

By

Published : Jan 30, 2020, 5:23 PM IST

കൊല്ലം: പരിസ്ഥിതി പ്രവർത്തകൻ വി.കെ മധുസൂദനന് വനമിത്ര പുരസ്ക്കാരം. ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ മികവിന് സംസ്ഥാനവനംവകുപ്പ് നൽകുന്ന പുരസ്‌കാരമാണിത്. 25000 രൂപയും പ്രശംസി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.വനദിനമായ മാർച്ച് 21ന് പുരസ്‌കാരം സമ്മാനിക്കും.

കഴിഞ്ഞ അരനൂറ്റാണ്ടായി പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന മധുസൂദനൻ പരിഷത്ത് സംസ്ഥാന സമിതിയംഗം, ജൈവ വൈവിധ്യ ബോർഡ് വിദഗ്ധ സമിതിയംഗം, ജില്ലാ പരിസര കൺവീനർ തുടങ്ങി പരിസ്ഥിതി സംരക്ഷണ പ്രവർത്തന മേഖലയിലാണ് പ്രവർത്തിക്കുന്നത്. മധുസൂദനന്‍റെ നിരവധി കണ്ടെത്തലുകളും ഏറെ ശ്രദ്ധേയമാണ്. ആഗോള താപനത്തിന്‍റെ ഫലമായുള്ള കടൽക്കയറ്റമാണ് മൺട്രോ തുരുത്തിന്‍റെ ജലസമാധിക്ക് കാരണമെന്ന് നീണ്ട പഠനത്തിലൂടെ കണ്ടെത്തിയ മധുസൂദനന്‍, 1850 നു ശേഷം വംശനാശം വന്നുവെന്ന് കരുതിയ മഞ്ഞ കണ്ടൽ എന്ന അപൂർവ്വയിനം കണ്ടൽ നീണ്ടകരയിൽ കണ്ടെത്തിയിരുന്നു . കൂടാതെ സ്വന്തമായി നട്ടു വളർത്തുന്ന ചില്ല കണ്ടൽ വർക്കലയിലും, പാതിരാമണലിലുമുണ്ട്.

ജൈവകൃഷി, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ, വൃക്ഷവൽക്കരണം, കാവ് വളർത്തൽ, കുളം ,വന്യ ജീവി സംരക്ഷണം എന്നിവയും മധുസൂദനന്‍ നടത്തി വരുന്നു. ഒരു കാവ് 20 വർഷമായി വളർത്തി സംരക്ഷിക്കുന്ന മധുസൂദനൻ ഒപ്പം ഒരു കുളവും, നൂറിലധികം ആമകളേയും സംരക്ഷിക്കുന്നു. കോസ്റ്റൽ പൊലീസിന്‍റെ നേതൃത്വത്തിൽ നീണ്ടകര അഴിമുഖത്ത് 6000 കണ്ടൽ തൈകൾ വച്ചുപിടിപ്പിച്ചു. പരിസ്ഥിതി മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന വി കെ മധുസൂദനന് ലഭിച്ച അംഗീകാരത്തിൽ വീട്ടുകാർക്കൊപ്പം നാടും സന്തോഷിക്കുകയാണ്.

Intro:പരിസ്ഥിതി പ്രവർത്തകൻ വി.കെ മധുസൂദനന് വനമിത്ര പുരസ്ക്കാരംBody: തട്ടാശ്ശേരി ദേവി വിഹാറിൽ ഏവരും അതിയായ സന്തോഷത്തിലാണ്.ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ മികവിന് സംസ്ഥാനവനംവകുപ്പ് നൽകുന്ന വനമിത്ര അവാർഡ്  ലഭിച്ചതിന്റെ ആഘോഷമാണിവിടെ. പരിസ്ഥിതിതി പ്രവർത്തകനായ ഗൃഹനാഥൻ വി കെ മധുസൂദനനാണ് പരിസ്ഥിതി രംഗത്തെ മികച്ച പ്രവർത്തനത്തിന് വനമിത്ര പുരസ്കാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടായി പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന മധുസൂദനൻ പരിഷത്ത് സംസ്ഥാന സമിതിയംഗം, ജൈവ വൈവിധ്യ ബോർഡ് വിദഗ്ധ സമിതിയംഗം, ജില്ലാ പരിസര കൺവീനർ തുടങ്ങി പരിസ്ഥിതി സംരക്ഷണ പ്രവർത്തനമേഖലയിലെ നിറ സാന്നിധ്യമാണ്. ഇദ്ധേഹത്തിന്റെ നിരവധി കണ്ടെത്തലുകളും ഇന്ന് ഏറെ  ശ്രദ്ധേയമാണ്. ആഗോള താപനത്തിന്റെ ഫലമായുള്ള കടൽക്കയറ്റമാണ് മൺട്രോ തുരുത്തിന്റെ ജലസമാധി ക്ക് കാരണമെന്ന് നീണ്ട പoനത്തിലൂടെ കണ്ടെത്തിയ ഇദ്ധേഹം 1850 നു ശേഷം വംശനാശം വന്നുവെന്ന് കരുതിയ മഞ്ഞ കണ്ടൽ എന്ന അപൂർവ്വയിനം കണ്ടൽ നീണ്ടകരയിൽ കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന കുളവെടി ചവറ പുളിമാന കാവിലും, പത്തനം തിട്ട ഇടത്തിടയിലും കണ്ടെത്തി. കൂടാതെ സ്വന്തമായി നട്ടു വളർത്തുന്ന ചില്ല കണ്ടൽ വർക്കലയിലും, പാതിരാമണലിലും കണ്ടെത്തുകയും ചെയ്തു. ജൈവകൃഷി, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, വൃക്ഷവൽക്കരണം, കാവ് വളർത്തൽ, കുളം ,വന്യ ജീവി സംരക്ഷണവും നടത്തി വരുന്നു. പുതിയതായി ഒരു കാവ് 20 വർഷമായി വളർത്തി സംരക്ഷിക്കുന്ന മധുസൂദനൻ ഒപ്പം ഒരു കുളവും, നൂറിലധികം ആമകളേയും സംരക്ഷിക്കുന്നു. കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ നീണ്ടകര അഴിമുഖത്ത് 6000 കണ്ടൽ തൈകൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി മേഖലയിൽ നിരവധിയായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന വി കെ മധുസൂദനന് ലഭിച്ച അംഗീകാരത്തിൽ വീട്ടുകാർക്കൊപ്പം നാടും സന്തോഷിക്കുകയാണ്.25000  രൂപയും പ്രശംസി പത്രവുമടങ്ങുന്ന വനമിത്ര പുരസ്‌കാരം വനദിനമായ മാർച്ച് 21ന് സമ്മാനിക്കും.

ചിത്രം: വി കെ മധുസൂദനൻConclusion:ഇ റ്റി വി കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.