ETV Bharat / state

വലിയഴീക്കൽ പാലത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു - valiyazhikkal bridge

136.39 കോടി രൂപയാണ് വലിയഴീക്കല്‍ പാലത്തിന്‍റെ നിര്‍മാണ ചിലവ്

കൊല്ലം-ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം  വലിയഴീക്കൽ പാലത്തിന്‍റെ നിർമ്മാണം പുരോഗമിക്കുന്നു തീരദേശ പാത  valiyazhikkal bridge  valiyazhikkal bridge construction on process
വലിയഴീക്കൽ പാലത്തിന്‍റെ നിർമ്മാണം പുരോഗമിക്കുന്നു
author img

By

Published : Dec 13, 2019, 10:05 AM IST

Updated : Dec 13, 2019, 10:51 AM IST

കൊല്ലം: കൊല്ലം-ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലത്തിന്‍റെ നിര്‍മാണം പുരോഗിമിക്കുന്നു. 136.39 കോടി രൂപ ചിലവിട്ടാണ് വലിയഴീക്കല്‍ പാലം നിര്‍മിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് അറബിക്കടലിന്‍റെ പൊഴിമുഖത്തിന് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതിയായ തീരദേശ പാത യാഥാര്‍ത്യമാകുന്നതിന് വലിയഴീക്കല്‍ പാലം നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

വലിയഴീക്കൽ പാലത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു

അറബിക്കടലില്‍ നിന്നും ദേശീയ ജലപാതയിലേക്കും അഴീക്കല്‍ ഹാര്‍ബറിലേക്കും ഭാവിയില്‍ ചെറിയ കപ്പലുകളും, ബാര്‍ജുകളും പാലത്തിന്‍റെ അടിയില്‍ കൂടി കടന്ന് പോകത്തക്ക വിധം ജലോപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ ഉയരത്തില്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സും 100 മീറ്റര്‍ ഹൊറിസോണ്ടല്‍ ക്ലിയറന്‍സും നല്‍കിയിട്ടുണ്ട്. പാലം പൂര്‍ത്തീകരണത്തോടെ 25 കിലോമീറ്റര്‍ യാത്രാദൂരം ലാഭിക്കാനാകും. വിനോദ സഞ്ചാരികള്‍ക്ക് കടലിന്‍റെ ഭംഗിയും സൂര്യാസ്തമയവും ആസ്വദിക്കാവുന്ന വിധത്തിലാണ് പാലം രൂപകല്‍പന ചെയ്തിട്ടുള്ളത്. 976 മീറ്റര്‍ നീളമുള്ള പാലത്തിന് 16 സ്‌പാനുകളാണ് ആകെയുള്ളത്. കായലിന് കുറുകെയുള്ള മൂന്ന് സ്‌പാനുകള്‍ 110 മീറ്റര്‍ നീളമുള്ള ബോ സ്ട്രിങ് ആർച്ച് മാതൃകയിലാണ് വിഭാവനം ചെയ്‌തിട്ടുള്ളത്. ബാക്കി 37 മീറ്റര്‍ നീളമുള്ള 13 സ്‌പാനുകളാണ് ഉള്ളത്. 110 മീറ്റര്‍ നീളമുള്ള ബോ സ്ട്രിങ് ആർച്ച് സ്‌പാന്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ സ്‌പാനാണ്. വാഹനങ്ങളുടെയും ഡക്ക് സ്ലാബിന്‍റെയും ഭാരം ആര്‍ച്ചുകളിലേക്ക് നല്‍കുന്നത് ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മാക്ക് അലോയി എന്ന ടെന്‍ഷന്‍ റോഡ് ഉപയോഗിച്ചാണ്. പാലത്തിന്‍റെ നിര്‍മാണം 2021 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Intro:Body:കൊച്ചിയിൽ ഐ.എസ്.എൽ ആറാം സീസണിലെ ആശ്വാസ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാമത്തെ മത്സരം കൂടിയാണിത്. കരുത്തരായ ജംഷഡ്പൂർ എഫ്.സിയാണ് ഇന്നത്തെ എതിരാളികൾ. പഴയ ബ്ലാസ്റ്റേഴ്സ് താരവും ജംഷഡ്പൂർ എഫ്.സിയിലെ മലയാളി സാനിധ്യവുമായ സി.കെ. വിനീതായിരിക്കും ഇന്നത്തെ കളിയിലെ ശ്രദ്ധാ കേന്ദ്രം. അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ആരാധകർ എങ്ങിനെ സ്വീകരിക്കുമെന്നത് കണ്ടറിയണം. സൂപ്പര്‍ ലീഗിലെ മോശം പ്രകടനത്തിന് അറുതി വരുത്താനാവുമെന്ന പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. വൈകിട്ട് ഏഴരക്ക് കലൂര്‍ നെഹ്‌റു അന്താരാഷ് സ്റ്റേഡിയത്തിലാണ് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയ്‌ക്കെതിരെ ജയിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീട് വിജയം ആവർത്തിക്കാനായിട്ടില്ല. കേരളത്തിന്റെ സ്വന്തം ടീം വിജയിച്ച് തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ ഫുട് മ്പോൾ പ്രേമികൾ ഇന്നും കളികാണാൻ ഒഴുകിയെത്തുക. പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണവിമുക്തരായില്ലെങ്കിലും ഇന്ന് വിജയമല്ലാതെ മറ്റൊന്നും ടീമിനും കോച്ചിനും മുന്നിലില്ല. ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ആകെ നേട്ടം ആറു പോയിന്റ്. ഇന്നും ജയിക്കാനായില്ലെങ്കില്‍ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ടീമിനെ പൂര്‍ണമായും കൈവിടുന്ന സ്ഥിതിയാവും. കോച്ചിന്റെ സ്ഥാനവും പരുങ്ങലിലാവും.
പ്രമുഖ താരങ്ങളുടെ പരിക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഇപ്പോഴും വലയ്ക്കുന്നത്. കോച്ച് എല്‍കോ ഷട്ടോരിക്ക് സീസണില്‍ ഇതുവരെ താന്‍ ഉദ്ദേശിക്കുന്നപോലൊരു ടീമിനെ കളത്തിലിറക്കാന്‍ കഴിഞ്ഞിട്ടില്ല. നന്നായി കളിച്ച് ലീഡ് നേടിയിട്ടും അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം. ഗോവക്കെതിരെയും മുംബൈ സിറ്റിക്കെതിരെയും ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ കുരുങ്ങിയത് അവസാന മിനുറ്റുകളിലായിരുന്നു. പ്ലേമേക്കര്‍ മരിയോ ആര്‍ക്വസ് പരിക്ക് മാറി ഇന്ന് കളത്തിലിറങ്ങുമെന്ന് സൂചനയുണ്ട്. താരം ഫിറ്റാണങ്കിലും മുഴുവന്‍ സമയവും കളിക്കാനുള്ള കായികക്ഷമതയില്ലെന്നാണ് ഷട്ടോരിയുടെ പ്രതികരണം. ഈ സീസണില്‍ ആദ്യ മത്സരത്തില്‍ പകരക്കാരനായി കളിച്ച ആര്‍ക്കെസ് പിന്നീട് കളത്തിലിറങ്ങിയില്ല. പരിക്കേറ്റ നായകന്‍ ഒഗ്‌ബെച്ചെയുടെ സേവനം ഇന്നും ടീമിന് ലഭിക്കില്ല. മുംബൈ സിറ്റിക്കെതിരായ മത്സരത്തിലും ഒഗ്‌ബെച്ചെ കളിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്നും നിലനിര്‍ത്താനാണ് സാധ്യത. ഇന്ന് ജയിച്ചാല്‍ ജംഷഡ്പൂരിന് പോയിന്റ് ടേബിളില്‍ ഒന്നാമന്‍മാരാവാം. ഏഴ് കളികളില്‍ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്താണ് ടീമിപ്പോള്‍. ഹോം ഗ്രൗണ്ടിലെ അവസാന മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുകള്‍ മാത്രമാണ് ജംഷഡ്പൂരിന് നേടാനായത്. പരിക്കേറ്റതിനാല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ കാസ്റ്റല്‍ ഇന്ന് കളിക്കില്ലെന്ന് കോച്ച് ഇറിയാണ്ടോ വ്യക്തമാക്കിയിരുന്നു. സീസണില്‍ അഞ്ച് ഗോളടിച്ച കാസ്റ്റലിന്റെ അഭാവം ഇന്നത്തെ കളിയിൽ ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്‌തേക്കാം. പതിവു പോലെ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഇന്നും കൊച്ചിയിലേക്ക് ഒഴുകിയെത്തും.

Etv Bharat
KochiConclusion:
Last Updated : Dec 13, 2019, 10:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.