ETV Bharat / state

'കേരളത്തിൽ വികസനത്തിന് തടസം സങ്കുചിത രാഷ്ട്രീയവും അനാവശ്യ ഹർത്താലുകളും': വി. മുരളീധരൻ - ഹർത്താൽ

സ്വകാര്യപങ്കാളിത്തവും ഓഹരിവിറ്റഴിക്കലുമെല്ലാം എന്തോ പാതകമാണെന്ന ചിന്ത മാറണമെന്ന് മുരളീധരൻ.

v muraleedharan on bharat bandh'  bharat bandh  v muraleedharan  muraleedharan  v muraleedharan on harthal  കേരളത്തിൽ നിന്ന് നിക്ഷേപകരെ അകറ്റുന്നത് സങ്കുചിത രാഷ്ട്രീയവും അനാവശ്യ ഹർത്താലുകളും  മുരളീധരൻ  വി മുരളീധരൻ  സേവാ സമർപ്പൺ അഭിയാൻ  Seva Samarpan Abhiyan  സങ്കുചിത രാഷ്ട്രീയം  ഹർത്താൽ  ഹർത്താലിനെതിരെ വി മുരളീധരൻ
'കേരളത്തിൽ വികസനത്തിന് തടസം സങ്കുചിത രാഷ്ട്രീയവും അനാവശ്യ ഹർത്താലുകളുമെന്ന് വി മുരളീധരൻ
author img

By

Published : Sep 24, 2021, 8:23 PM IST

Updated : Sep 24, 2021, 8:42 PM IST

കൊല്ലം: കേരളത്തിൽ നിക്ഷേപം അഭിവൃദ്ധിപ്പെടണമെങ്കിൽ അനുകൂലമായ രാഷ്ട്രീയ, സാമൂഹ്യ കാലാവസ്ഥ ഉണ്ടാകണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് സേവാ സമർപ്പൺ അഭിയാന്‍റെ ഭാഗമായി വിവിധ സേവന പ്രവർത്തനങ്ങളുടെ സമർപ്പണവും ആദരവും കൊല്ലം ഉളിയകോവിലിൽ നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വികസനത്തിനും വ്യവസായ വളർച്ചക്കും തടസം സൃഷ്‌ടിക്കുന്നത് സങ്കുചിത രാഷ്‌ട്രീയവും അനാവശ്യ ഹർത്താലുകളുമാണെന്ന് അദ്ദേഹം വിമർശിച്ചു. ലോക വിനോദ സഞ്ചാരദിനം കേരളം ആചരിക്കുന്നത് ബന്ദ് ആചരിച്ചുകൊണ്ടാണ്. ഒരാൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോൾ എങ്ങിനെയാണ് ടൂറിസം മേഖല വികസിക്കുകയെന്നും മന്ത്രി ചോദിച്ചു.

'കേരളത്തിൽ വികസനത്തിന് തടസം സങ്കുചിത രാഷ്ട്രീയവും അനാവശ്യ ഹർത്താലുകളും': വി. മുരളീധരൻ

സംസ്ഥാനത്തെ ആദ്യത്തെ വിമാനത്താവളമായ തിരുവനന്തപുരത്ത് എന്തുകൊണ്ടാണ് വികസനം ഇല്ലാത്തതെന്ന് മനസിലാക്കണം. സർക്കാർ മേഖലയിൽ വിമാനത്താവളം നിലനിർത്തി നികുതിദായകരെ ബുദ്ധിമുട്ടിക്കലാണോ അതോ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതാണോ നല്ലതെന്നറിയാൻ കൊച്ചി മികച്ച ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഭാരത് ബന്ദിൽ കേരളത്തിലെ ഹർത്താൽ; നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

വിമാനത്താവള ഉടമസ്ഥതയിൽ തന്നെ സ്വകാര്യ പങ്കാളിത്തം കൊച്ചിയിൽ ഉള്ളപ്പോൾ തിരുവനന്തപുരത്ത് നടത്തിപ്പിൽ പോലും പങ്കാളിത്തം അനുവദിക്കില്ലെന്ന നിലപാട് ഇരട്ടത്താപ്പാണ്. സ്വകാര്യപങ്കാളിത്തവും ഓഹരിവിറ്റഴിക്കലുമെല്ലാം എന്തോ പാതകമാണെന്ന ചിന്ത മാറണമെന്നും മന്ത്രി പറഞ്ഞു. ഈ സമീപനം കൊണ്ടാണ് നിക്ഷേപ അനുകൂല പട്ടികയിൽ കേരളം 28-ാം സ്ഥാനത്ത് നിൽക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

സ്വകാര്യ സംരംഭകരെ ബൂര്‍ഷ്വകളായും ചൂഷകരായും കാണുകയും പുതുതലമുറയുടെ മനസിലേക്കും ആ ചിന്ത പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണം. അനാവശ്യ ഹര്‍ത്താലുകളും പണിമുടക്കുകളും നിക്ഷേപകരെ കേരളത്തില്‍ നിന്ന് അകറ്റുമെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.

Last Updated : Sep 24, 2021, 8:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.