ETV Bharat / state

സൂരജിനെ വനംവകുപ്പ് തെളിവെടുപ്പിന് എത്തിച്ചു; നിർണായക തെളിവുകൾ ലഭിച്ചതായി സൂചന - uthra murder case

സൂക്ഷിച്ചിരുന്ന പാത്രത്തില്‍ നിന്നും കുടഞ്ഞിട്ടപ്പോള്‍ കടിക്കാതിരുന്ന പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചതാണന്ന് സൂരജ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

സൂരജിനെ വനംവകുപ്പ് തെളിവെടുപ്പിന് എത്തിച്ചു  കൊല്ലം  ഉത്ര കൊലപാതകം  അഞ്ചൽ  uthra murder case  Forest Department
സൂരജിനെ വനംവകുപ്പ് തെളിവെടുപ്പിന് എത്തിച്ചു; നിർണായക തെളിവുകൾ ലഭിച്ചതായി സൂചന
author img

By

Published : Jun 22, 2020, 1:26 PM IST

Updated : Jun 22, 2020, 1:52 PM IST

കൊല്ലം: അഞ്ചലിൽ ഭാര്യയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതിയായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉത്ര കൊലക്കേസിൽ വനം വകുപ്പിന്‍റെ തെളിവെടുപ്പിൽ പ്രതി നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് സൂചന.

സൂരജിനെ വനംവകുപ്പ് തെളിവെടുപ്പിന് എത്തിച്ചു; നിർണായക തെളിവുകൾ ലഭിച്ചതായി സൂചന

ഉത്രയുടെ വീട്ടിലെത്തിച്ച സൂരജിനെ കിടപ്പുമുറിയിലും വീട്ടുപരിസരത്തും പാമ്പിനെ കുഴിച്ചിട്ട സ്ഥലത്തും തെളിവെടുപ്പ് നടത്തി. സൂക്ഷിച്ചിരുന്ന പാത്രത്തില്‍ നിന്നും കുടഞ്ഞിട്ടപ്പോള്‍ കടിക്കാതിരുന്ന പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചതാണന്ന് സൂരജ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. പാമ്പിന്‍റെ കടിയേറ്റാണ് ഉത്ര മരിച്ചതെന്നും പട്ടിണിക്കിട്ട പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചതാണന്നും സൂരജ് വനംവകുപ്പിനോട് സമ്മതിച്ചു. നാല്‍പ്പതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് സൂരജിനെ തെളിവെടുപ്പിന് എത്തിച്ചത്.

കഴിഞ്ഞ മേയ് ഏഴിനാണ് ഏറം വെള്ളിശ്ശേരില്‍ വീട്ടില്‍ ഉത്ര (25)യെ ഭര്‍ത്താവ് സൂരജ് വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ചാണ് പ്രധാനമായും കേസന്വേക്ഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി പാമ്പിന്‍റെ പോസ്റ്റുമാര്‍ട്ടം നടത്തിയിരുന്നു. പ്രായപൂര്‍ത്തിയായതും ഒരാളെ കൊല്ലാന്‍ പ്രാപ്തമായതുമായ മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കൊത്തിയതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

പാമ്പിന്‍റെ മാംസത്തിന്‍റെ അവശിഷ്ടവും വിഷപ്പല്ലും തലച്ചോറും പരിശോധനക്കായി ശേഖരിച്ചിരുന്നു. ആയുധമില്ലാത്ത കൊലപാതകമെന്ന നിലയില്‍ അന്വേഷണസംഘം പാമ്പിനെയാണ് ആയുധമായി പരിഗണിക്കുന്നത്.

അതേ സമയം, ക്രൈംബ്രാഞ്ചിന്‍റെ അന്വേക്ഷണം കൂടാതെയാണ് വനംവകുപ്പ് അന്വേക്ഷണം നടത്തുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.

Last Updated : Jun 22, 2020, 1:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.