കൊല്ലം: വ്യത്യസ്ത തെരഞ്ഞെടുപ്പ് പ്രചാരണവുമായി കുണ്ടറ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥ്. കുട്ടികള്‍ക്കായി ഒരു കുട്ടിച്ചലഞ്ചാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. സ്ഥാനാർഥിയുടെ പടം പതിച്ച പസിൽ മണ്ഡലത്തിലെ കുട്ടികള്‍ക്ക് നല്‍കി. കുട്ടികളുടെ മനസില്‍ സ്ഥാനാർഥിയുടെ പേരും മുഖവും പതിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പ്രചാരണരംഗത്ത് പുതിയ വിശേഷങ്ങൾ പലതുണ്ടെങ്കിലും പസിൽ ചലഞ്ച് ആദ്യമാണ്.
പതിനഞ്ചോളാം കാർഡുകള്‍ ചേർത്തു വെക്കുമ്പോൾ "വിഷ്ണുമാമന് ഒരു വോട്ട്" എന്ന അടികുറുപ്പോടെ വിഷുനാഥിന്‍റെ ചിത്രം തെളിഞ്ഞ് വരും. പസിലിന്‍റെ ഉപയോഗം കുട്ടികളിലെ ബുദ്ധിയും ഇച്ഛാശക്തിയും വളർത്തുന്നതിനാൽ രക്ഷകർത്താക്കൾ ഇത് പ്രോത്സാഹിപ്പിക്കുമെന്നുറപ്പാണ്. പസിൽ ചലഞ്ചിന്‍റെ പ്രകാശനം ജവഹർ ബാൽ മഞ്ച് കൂട്ടുകാർ നിർവ്വഹിച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ കുട്ടികൾക്ക് വിഷ്ണുനാഥിന്‍റെ ചിത്രം പതിച്ച പസിലുകൾ എത്തുമെന്ന് ജവഹർ ബാൽ മഞ്ച് ജില്ല കോർഡിനേറ്റർ സനൂപ് പറഞ്ഞു.