കൊല്ലം: ബൈക്കിലെത്തി മാല മോഷ്‌ടിച്ച കേസിലെ പ്രതികൾ പിടിയിലായി. മങ്ങാട് സ്വദേശികളായ ഷഹിൻഷാ (29), വികാസ് (34), കിളികൊല്ലൂർ സ്വദേശി കിരൺ (31) എന്നിവരെയാണ് എഴുകോൺ പൊലീസ് പിടികൂടിയത്. എഴുകോൺ കാക്കക്കോട്ടൂർ സ്വദേശിനി അഖിനയുടെ സ്വർണമാലയാണ് സംഘം മോഷ്‌ടിച്ചത്. കവർച്ചക്ക് ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
എഴുകോൺ സി.ഐ ശിവപ്രകാശ്, എസ്.ഐ ബാബു കുറുപ്പ്, എസ്.ഐ രഞ്ജു, ആശിഷ് കോഹുർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.