കൊല്ലം: വ്യത്യസ്ഥ രീതിയിൽ മോഷണം നടത്തുന്ന കള്ളൻ സിസിടിവിയിൽ കുടുങ്ങി. വീടുകളിൽ എത്തി അവിടെ നിന്നും ഷർട്ട് കൈക്കലാക്കി ആ ഷർട്ട് ധരിച്ചാണ് മോഷണം നടത്തുന്നത്. പതുങ്ങി പതുങ്ങി വന്ന് വീടിന്‍റെ പരിസരത്ത് ആരുമില്ലെന്ന് മനസിലാക്കും. എന്നിട്ടാണ് മോഷണം.
കഴിഞ്ഞ ദിവസം നിർമാണം നടക്കുന്ന വീടുകളില്‍ നിന്ന് തൊഴിലാളികളുടെ പണവും മൊബയിൽ ഫോണുകളും കവരാന്‍ കളളന്‍ എത്തിയതും ഇത്തരത്തിൽ മോഷ്‌ടിച്ച ഷര്‍ട്ട് ധരിച്ചാണ്. കൊല്ലം കിഴക്കുഭാഗം പള്ളിക്കുന്നുപുറം സ്വദേശി അയൂബിന്‍റെ ദ്യശ്യങ്ങളാണ് സിസിടിവി ദ്യശ്യത്തിലുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.
കടയ്‌ക്കൽ ചിതറ പരുത്തിയിലുള്ള നിസാമിന്‍റെ നിർമാണം നടക്കുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം കള്ളനെത്തിയത്. തൊഴിലാളികൾ അവരുടെ ഫോണും പണമടങ്ങിയ പഴ്‌സും വീടിന്‍റെ മുൻവശത്ത് ബാഗിലാക്കി സൂക്ഷിച്ചിട്ട് പിൻവശത്ത് പണിയിലായിരുന്നതിനാൽ കള്ളനെ കണ്ടില്ല. ഉച്ചയോടെ ബൈക്കിൽ എത്തിയ കള്ളൻ റോഡരികിൽ ബൈക്ക് നിർത്തി തൊഴിലാളികളുടെ ബാഗ് കൈക്കലാക്കി കടന്നുകളഞ്ഞു.
ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാനായി പണമെടുക്കാൻ ബാഗ് നോക്കുമ്പോഴാണ് ബാഗ് നഷ്‌ടപ്പെട്ട വിവരം തൊഴിലാളികൾ അറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യം പരിശോധിക്കുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. സമീപത്തെ കടകളിൽ കയറി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. മോഷണം നടന്ന വീട്ടുടമസ്ഥൻ പൊലീസിൽ പരാതി നൽകി.
Also Read: ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ നൽകും; പൊലീസിന് നിയമോപദേശം